മഗ്നീഷ്യത്തിന്‍റെ കുറവ് മൈഗ്രേയ്ൻ ഉണ്ടാക്കും! മാനസികാരോഗ്യത്തെയും ബാധിക്കാം

എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും അതിന് പുറമെ പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും എല്ലാം മഗ്നീഷ്യം നമ്മെ സഹായിക്കും.

മഗ്നീഷ്യത്തിന്‍റെ കുറവ് മൈഗ്രേയ്ൻ ഉണ്ടാക്കും! മാനസികാരോഗ്യത്തെയും ബാധിക്കാം
മഗ്നീഷ്യത്തിന്‍റെ കുറവ് മൈഗ്രേയ്ൻ ഉണ്ടാക്കും! മാനസികാരോഗ്യത്തെയും ബാധിക്കാം

മ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും അതിന് പുറമെ പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും എല്ലാം മഗ്നീഷ്യം നമ്മെ സഹായിക്കും. അപ്പോൾ പിന്നെ മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ (ശരീരകലകളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന അവസ്ഥ) സാധ്യത എന്നിവയുടെ സാധ്യതയെ വർധിപ്പിക്കുന്നു. ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്.

തലവേദന, മൈഗ്രേയ്ൻ, ഛര്‍ദ്ദി, വയറുവേദന എന്നിവയും ചിലപ്പോള്‍ മഗ്നീഷ്യത്തിന്‍റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്. ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് നമ്മുടെ മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ തുടങ്ങിയവ ഉണ്ടാകാം. ചോക്ലേറ്റിനോടുള്ള കൊതി, ഉറക്കക്കുറവ് തുടങ്ങിയവയും മഗ്നീഷ്യത്തിന്‍റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്. എപ്പോഴും ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുന്നത് പല ആരോഗ്യപ്രശ്നങ്ങളുടെയും സൂചനയാണ് എങ്കിലും ശരീരത്തില്‍ മഗ്നീഷ്യം വേണ്ട അളവില്‍ ലഭിച്ചില്ലെങ്കിലും ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ശരീരം കാണിക്കാം.

Also Read: ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്നും രക്ഷ ; സീതപ്പഴത്തിന് പലതുണ്ട് ​ഗുണം

മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ..

MAGNESIUM FOODS

തൈര്, എള്ള്, നട്സ്, ചീര, ഫ്ലക്സ് സീഡ്, പയര്‍വര്‍ഗങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ്, മത്തങ്ങക്കുരു, നേന്ത്രപ്പഴം, ചുവന്ന അരി, തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.

Also Read: ഓറഞ്ച് മാത്രമല്ല ഓറഞ്ചിന്റെ തൊലിയും ചർമ്മത്തിന് ബെസ്റ്റാ

ശ്രദ്ധിക്കുക: മേല്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏന്തെങ്കിലും ഉള്ളതുകൊണ്ട് ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറവാണെന്ന് സ്വയം കരുതേണ്ട. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Top