മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേര്‍ക്കുനേര്‍; മഹാരാഷ്ട്ര ഇന്ന് പോളിംഗ് ബൂത്തിലേക്ക്

മഹാരാഷ്ട്രയില്‍ 288 നിയമസഭ മണ്ഡലങ്ങളില്‍ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേര്‍ക്കുനേരാണ് മത്സരം.

മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേര്‍ക്കുനേര്‍; മഹാരാഷ്ട്ര ഇന്ന് പോളിംഗ് ബൂത്തിലേക്ക്
മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേര്‍ക്കുനേര്‍; മഹാരാഷ്ട്ര ഇന്ന് പോളിംഗ് ബൂത്തിലേക്ക്

മുബൈ: മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്രയില്‍ 288 നിയമസഭ മണ്ഡലങ്ങളില്‍ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേര്‍ക്കുനേരാണ് മത്സരം. എക്‌സിറ്റ് പോളുകള്‍ വൈകിട്ട് ആറോടെ പുറത്തുവരും. മഹാരാഷ്ട്രയില്‍ ക്ഷേമപദ്ധതികള്‍ ജനപ്രിയമായതിനാല്‍ ഭരണം തുടര്ച്ച ഉണ്ടാകുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. ലോക് സഭാ തെരഞ്ഞെടുപ്പിലെക്കാല്‍ മികച്ച വിജയമുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഇന്ത്യമുന്നണി. ഇന്ത്യസഖ്യമായ മഹാവികാസ് അഗാഡിയും എന്‍ഡിഎ സഖ്യമായ മഹായുതിയും രൂപീകരിച്ചതിനുശേഷമുള്ള ആദ്യ നിയസഭാ തെറഞ്ഞെടുപ്പാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. പിളര്‍പ്പിന് ശേഷം ശക്തി തെളിയിക്കേണ്ടതിനാല്‍ എന്‍സിപിക്കും ശിവസേനക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്.

കടുത്ത മത്സരമാണ് ഇത്തവണ. കഴിഞ്ഞ ലോക് സഭാ തരഞ്ഞെടുപ്പില്‍ 160ലേറെ നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടിയ ഇന്ത്യസഖ്യം നാലുമാസം മുമ്പ് ഒരുപിടി മുന്നിലായിരുന്നു. എന്നാല്‍, ജനപ്രിയ പദ്ധതികളുമായി മഹായുതി കളത്തില്‍ നിറഞ്ഞതോടെ തുല്യമായി. വികസന പദ്ധതികളും വനിതകള്‍ക്ക് 1500 രൂപ പ്രതിമാസമടക്കമുള്ള ജനക്ഷേമ നടപടികളുമാണ് നിലവിലെ ഭരണകക്ഷിയായ മഹായുതി തെരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കിയത്. ഭരണ തുടര്‍ച്ചയാവശ്യപെട്ടാണ് ഓരോ മണ്ഡലങ്ങളിലും ഇവര്‍ ജനങ്ങളെ സമീപിച്ചത്.

Also Read:പാലക്കാട് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും

അഴിമതി വിലകയറ്റം കാര്‍ഷിക വില തകര്‍ച്ച വികസന പ്രശ്‌നങ്ങള്‍ എന്നിവ പ്രതിപക്ഷമായ മഹാവികാസ് അഗാഡി വിഷയമാക്കി. സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രുപയടക്കം അഞ്ച് വാഗ്ദാനങ്ങള്‍ നല്കാനും അഗാഡി പ്രകടനപത്രികയിലുടെ തയ്യാറായി. ഇരുമുന്നണികളിലും മുന്‍ കാലങ്ങളിലേതുപോലുള്ള വിമത പ്രശ്‌നങ്ങള്‍ ഇത്തവണയില്ല. അതുകോണ്ടുതന്നെ മിക്ക മണ്ഡലങ്ങളിലും വിജയം പ്രവചനാതീതമാണ്.

Top