മുംബൈ:മഹാരാഷ്ട്രയില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണം. സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങള്‍ ഇന്നു നിശ്ശബ്ദ പ്രചാരണ ദിനത്തില്‍ നടക്കും. പോളിംഗ് ബൂത്തിലേക്ക് പരമാവധി വോട്ടര്‍മാരെ എത്തിക്കാനുള്ള ശ്രമത്തിലാണു പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പു കമ്മിഷനും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം വോട്ടിങ് ശതമാനം ഉയര്‍ത്താനുള്ള പ്രചാരണങ്ങള്‍ സജീവമാക്കി.
ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശ്രമിച്ചു. എന്നാല്‍, സ്വന്തം പാളയത്തില്‍ നിന്നു തന്നെ എതിര്‍പ്പുണ്ടായി. സഖ്യകക്ഷി നേതാവ് അജിത് പവാര്‍, ബിജെപി നേതാക്കളായ അശോക് ചവാന്‍, ബിജെപി നേതാവ് പങ്കജ മുണ്ടെ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തി.
Also Read: സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റുള്ളവരുടെ പിന്തുണ തേടേണ്ടി വരില്ല; രമേശ് ചെന്നിത്തല
വിലക്കയറ്റം, കര്‍ഷക പ്രശ്‌നം, ക്രമസമാധാനം, തൊഴില്ല്‌ലായ്മ തുടങ്ങിയ വിഷയങ്ങളിലാണ് മഹാ വികാസ് അഘാഡി പ്രചാരണം നയിച്ചത്. വികസനക്കുതിപ്പിന്റെ വേഗം പറഞ്ഞ് മഹായുതി ഇതിനെ നേരിട്ടു. അടല്‍സേതു കടല്‍പാലം, മെട്രോ 3, സമൃദ്ധി എക്‌സ്പ്രസ് പാത, തീരദേശ റോഡ് തുടങ്ങി വമ്പന്‍ പദ്ധതികള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു പ്രചാരണം. ഷിന്‍ഡെ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതിയായ ലാഡ്കി ബഹിന്‍ സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.