മുംബൈ: ഇന്ത്യയുടെ വിശ്വസ്തനായ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സിവിലയന്‍ പുരസ്‌കാരമായ ഭാരത് രത്‌ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം മഹരാഷ്ട്ര മന്ത്രിസഭ പാസാക്കി. സർക്കാറിന്റെ ആവശ്യത്തെ ആർ.പി.ജി ഗ്രൂപ്പ് ചെയർപേഴ്സൺ ഹർഷ് ഗോയങ്ക പിന്തുണച്ചു. ഭാരത രത്നക്ക് ഏറ്റവും അർഹനാണ് രത്തൻടാറ്റ. എല്ലാവർക്കും പിന്തുടരാവുന്ന രീതിയിൽ അദ്ദേഹം പാദമുദ്രകൾ പതിപ്പിച്ചു.- ഗോയങ്ക പറഞ്ഞു.
ഇന്ത്യയുടെ വ്യാവസായിക പുരോഗതിയിലും ടാറ്റാ ഗ്രൂപ്പിന്റെ വളര്‍ച്ചയിലും ഗണ്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് രത്തന്‍ ടാറ്റ. അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഭാരത് രത്‌ന പുരസ്‌കാരം നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്ന.1954 ജനുവരി രണ്ട് മുതലാണ് ഭാരതരത്ന കൊടുക്കാൻ തുടങ്ങിയത്. കല, സാഹിത്യം, ശാസ്ത്രം, പൊതു സേവനം, കായികം തുടങ്ങിയ മേഖലകളിൽ വ്യക്തിമദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് ഭാരതരത്ന നൽകുക.
മുംബൈ കൊളാബയിലെ വീട്ടിലെത്തിച്ച ശേഷം മൃതദേഹം പത്തരയോടെ മുംബൈ നരിമാന്‍ പോയിന്റിലെ നാഷനല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് നാലുമണിക്ക് വര്‍ളി ശ്മശാനത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടക്കും.
Also Read: ഒമർ അബ്ദുള്ള മുഖ്യമന്ത്രി
86ാം വയസിലാണ് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രത്തൻ ടാറ്റ വിടവാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ രത്തൻ ടാറ്റക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി, ഇന്ത്യയിലെ യു.എസ് അംബാസഡർ എറിക് ഗാർസറ്റി എന്നിവരും ആദരാഞ്‍ലികളർപ്പിച്ചു.