സ്ത്രീസമത്വത്തിന്റെ മഹാരാഷ്ട്ര; ഐഎഎസുകാരിയെ ചീഫ് സെക്രട്ടിയാക്കി, പിന്നാലെ ഐപിഎസുകാരിയെ ഡിജിപിയും

സ്ത്രീസമത്വത്തിന്റെ മഹാരാഷ്ട്ര; ഐഎഎസുകാരിയെ ചീഫ് സെക്രട്ടിയാക്കി, പിന്നാലെ ഐപിഎസുകാരിയെ ഡിജിപിയും
സ്ത്രീസമത്വത്തിന്റെ മഹാരാഷ്ട്ര; ഐഎഎസുകാരിയെ ചീഫ് സെക്രട്ടിയാക്കി, പിന്നാലെ ഐപിഎസുകാരിയെ ഡിജിപിയും

ന്ത്യയിൽ ആദ്യമായി, ഭരണരംഗത്തെ ഏറ്റവും സുപ്രധാനമായ രണ്ടു പദവികളിൽ സ്ത്രീകളെ നിയോഗിച്ച് ചരിത്രം കുറിച്ച് മഹാരാഷ്ട്ര. സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥയായ സുജാതാ സൗനികിനെ ചീഫ് സെക്രട്ടറിയായി നിയോഗിച്ച് മാസങ്ങൾ പിന്നിടും മുമ്പ് തന്നെ സീനിയർ ഐപിഎസ് ഉദ്യോഗസ്ഥയായ രശ്മി ശുക്ലയെ മഹാരാഷ്ട്രയിലെ ഡിജിപിയായും നിയോഗിച്ചു. പുരുഷകേന്ദ്രീകൃത ലോകത്ത് രണ്ടു സ്ത്രീകളെ സംസ്ഥാനത്തിൻ്റെ താക്കോൽ സ്ഥാനങ്ങളിലേക്ക് നിയോഗിച്ച് ഞെട്ടിച്ചിരിക്കുകയാണ് മഹാരാഷ്ട്ര.

1987 ബാച്ച് ഉദ്യോഗസ്ഥ സുജാത സൗനിക്കിനെ നേരത്തേ ആഭ്യന്തരവകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയോഗിച്ചിരുന്നു. 1989 ൽ ഔറംഗബാദ് കോർപ്പറേഷൻ അസിസ്റ്റൻ കമ്മീഷണറായി കരിയർ ആരംഭിച്ച സുജാത കമ്മീഷണറുടെ റോളും ഏറ്റെടുത്തിരുന്നു. ഔറംഗബാദിലെ വർഗ്ഗീയസംഘർഷം അടക്കമുള്ള പ്രേശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ സുജാതയ്ക്ക് തന്റെ സമയത്ത് കഴിഞ്ഞിരുന്നു. പിന്നീട് ജലാനാ ജില്ലയുടെ ഡപ്യൂട്ടി കളക്‌ടർ ഉൾപ്പെടെ മഹാരാഷ്ട്ര സർക്കാരിൽ വിവിധ പദവികൾ വഹിച്ചു. ഇവരുടെ ഭർത്താവ് മനോജ് സൗനിക്കും ‌സ്റ്റേറ്റ് ചീഫ് സെക്രട്ടറിയായി സേവനം ചെയ്തിട്ടുള്ളയാളാണ്. ഈ പദവി വഹിക്കുന്ന ആദ്യ ദമ്പതികളായിട്ടാണ് ഇതിലൂടെ ഇരുവരും മാറിയത്.

കൊസാവോയിലെ യുഎൻ മിഷനിൽ മുനിസിപ്പൽ അഡ്‌മിനിസ്ട്രേഷൻ ആന്റ്റ് സിവിൽ അഫയർ ഓഫീസറായിരുന്ന അവർ കംബോഡിയയിൽ ഇലക്ഷൻ മോണിട്ടറായും പ്രവർത്തിച്ച അന്താരാഷ്ട്ര പരിചയവും ഇവർക്കുണ്ട്. ആരോഗ്യ പരിപാലനം, സാമ്പത്തികം, വിദ്യാഭ്യാസം, ദുരന്തനിവാരണം, സമാധാന പരിപാലനം അടക്കം മൂന്ന് ദശകത്തിനിടയിൽ അനേകം മേഖലയിൽ പ്രവർത്തിച്ചു. മഹാരാഷ്ട്രയുടെ കഴിഞ്ഞ ബജറ്റിൽ വനിതകൾക്ക് വിവിധ സ്കീമുകളും അവതരിപ്പിക്കുന്ന രീതിയിൽ വനിതാശാക്തീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.

രശ്മികയാകട്ടെ 1988 ബാച്ചിലെ മുതിർന്ന ഐപിഎസ് ഓഫീസറാണ്. ഈ വർഷം ആദ്യം രശ്മി ശുക്ലയെ ഡിജിപിയായി മഹാരാഷ്ട്ര സംസ്ഥാന പോലീസിനെ നയിക്കാൻ തിരഞ്ഞെടുത്തിരുന്നു. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിരന്തര പോരാട്ടത്തിനും വനിതാ ശിശു സൗഹൃദ പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികൾക്കും പേരുകേട്ട, ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയാണ് ശുക്ല.

ഇതിന് മുമ്പ്, അവർ ഡെപ്യൂട്ടേഷനിൽ സശാസ്ത്ര സീമ ബാലിന്റെ ഡയറക്ടർ ജനറലായിരുന്നു. എന്നിരുന്നാലും, അവളുടെ കരിയർ വിവാദങ്ങളില്ലാതെ പോയിട്ടില്ല. മഹാ വികാസ് ആഘാഡി ഭരണകാലത്ത്, 2014-2019 കാലഘട്ടത്തിൽ ശിവസേന- ബിജെപി ഭരണകാലത്ത് രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തിയെന്നാരോപിച്ച് അവർക്കെതിരെ അന്വേഷണം നടന്നിരുന്നു. ഈ നിയമനങ്ങളോടെ, ലിംഗസമത്വത്തിന്റെയും സ്ത്രീ ശാക്തീകരണത്തിൻ്റെയും ശക്തമായ ഉദാഹരണമായി ഇന്ത്യയിൽ തന്നെ മഹാരാഷ്ട്ര മാറിയിരിക്കുകയാണ്.

Top