ഹോട്ടലുകള്‍ മുതല്‍ ഹെലികോപ്റ്റര്‍ വരെ; മഹാരാഷ്ട്രയില്‍ കൂറുമാറ്റം തടയാന്‍ മഹായുതിയും മഹാ അഘാഡിയും

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായ മഹാ വികാസ് അഘാഡി എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്

ഹോട്ടലുകള്‍ മുതല്‍ ഹെലികോപ്റ്റര്‍ വരെ; മഹാരാഷ്ട്രയില്‍ കൂറുമാറ്റം തടയാന്‍ മഹായുതിയും മഹാ അഘാഡിയും
ഹോട്ടലുകള്‍ മുതല്‍ ഹെലികോപ്റ്റര്‍ വരെ; മഹാരാഷ്ട്രയില്‍ കൂറുമാറ്റം തടയാന്‍ മഹായുതിയും മഹാ അഘാഡിയും

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞാലുടന്‍ എംഎല്‍എമാരെ ‘ഒളിപ്പിക്കാന്‍’ മഹായുതിയും മഹാ അഘാഡിയും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായ മഹാ വികാസ് അഘാഡി എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.

വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് അനുകൂലമാണ്. എന്നാല്‍ മഹായുതിയും വ്യാപകമായി സംസ്ഥാനത്തുള്ള ഹോട്ടലുകളില്‍ റൂമുകള്‍ ബുക്ക് ചെയ്തതായും ഹെലികോപ്റ്ററുകള്‍ സജ്ജമാക്കിയതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

228 അംഗ നിയമസഭയിലേക്കാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 145 സീറ്റുകള്‍ ഉറപ്പിച്ചാല്‍ മാത്രമേ സഖ്യങ്ങള്‍ക്ക് കേവല ഭൂരിപക്ഷത്തിലേക്ക് എത്തുകയുള്ളു. ഇക്കാരണത്താല്‍ എം.എല്‍.എമാരെ ഏത് വിധേനയും തടഞ്ഞുനിര്‍ത്തുക എന്നതാണ് ഇരുപക്ഷത്തിന്റെയും ലക്ഷ്യം.

Top