പുതുമുഖ നായികമാരിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മഹിമ നമ്പ്യാർ. ദിലീപിൻറെ കാര്യസ്ഥൻ എന്ന സിനിമയിലൂടെയാണ് വന്നതെങ്കിലും ഈയടുത്ത കാലത്തായാണ് മലയാളികൾ മഹിമയെ ആളുകൾ അറിഞ്ഞു തുടങ്ങിയത്. അതേസമയം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മഹിമ. ഇപ്പോൾ ഉത്തരേന്ത്യയിലെ പ്രസിദ്ധമായ തീർഥാടന കേന്ദ്രമായ മധുരയിൽ നിന്നും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മഹിമ.
എന്നാൽ അതേസമയം ഈ ചിത്രങ്ങളിൽ മഹിമ അതി സുന്ദരിയായിരിക്കുന്നു എന്ന് ഒട്ടേറെ ആളുകൾ താഴെ കമന്റ് ചെയ്തിരിക്കുന്നതും കാണാം. അതോടൊപ്പം മഹിമയുടെ ചിരിയാണ് ഏറ്റവും അഴകെന്നും ആളുകൾ പറയുന്നതു കാണാം.
മധുരയിലെ വൃന്ദാവനം
അതേസമയം ഇന്ത്യയിലെ കൃഷ്ണഭക്തന്മാർക്കിടയിൽ വളരെയധികം ജനപ്രിയമായ ഇടങ്ങളിലൊന്നാണ് ഉത്തർപ്രദേശിലെ മധുര. തലസ്ഥാനമായ ഡൽഹിയിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ ദൂരത്തിലും ആഗ്രയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ദൂരത്തിലുമാണ് ഇത് സ്ഥിതിചെയ്യുന്നത്. ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ച സ്ഥലമാണ് ഇവിടം എന്നാണ് ഐതിഹ്യം. അതുകൊണ്ടുതന്നെ നൂറുകണക്കിനു കൃഷ്ണക്ഷേത്രങ്ങൾ ഈ നഗരത്തിലുണ്ട്.