CMDRF

സ്‌കോര്‍പിയോ ക്ലാസിക്കിന്റെ ‘ബോസ്’

സ്‌കോര്‍പിയോ ക്ലാസിക്കിന്റെ ‘ബോസ്’
സ്‌കോര്‍പിയോ ക്ലാസിക്കിന്റെ ‘ബോസ്’

സ്കോർപിയോ ക്ലാസിക് ഇന്നും വാഹനപ്രേമികളുടെ ഹരമാണ്. ഇപ്പോഴിതാ ക്ലാസിക്കിന്റെ ബോസ് എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. കോസ്മെറ്റിക് മാറ്റങ്ങളും ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലുമായാണ് പുതിയ എഡിഷന്റെ വരവ്. പരിമിത കാലത്തേക്ക് മാത്രമേ വാഹനം ലഭ്യമാകൂ എന്നാണ് വിവരം.

ബോണറ്റ് സ്കൂപ്പ്, മുൻവശത്തെ ​ഗ്രിൽ, ഫോ​ഗ് ലാമ്പ്, പിൻവശത്തെ റിഫ്ലക്ടർ, ഡോർ ഹാൻഡിലുകൾ, സൈഡ് ഇൻഡിക്കേറ്ററുകൾ, കോർട്ടർ ​ഗ്ലാസ്, ഹെഡ് ലൈറ്റ്, ഫ്രണ്ട് ബമ്പർ, റെയിൻ വൈസറുകൾ എന്നിവയ്ക്ക് ഡാർക്ക് ക്രോം ​ആവരണം നൽകിയിരിക്കുന്നു. സൈഡ് വ്യൂ മിററുകൾക്ക് കാർബൺ ഫൈബർ കവറുകളും നൽകിയിട്ടുണ്ട്. പൗഡർ കോട്ടിങ് ചെയ്ത റിയർ ​ഗാർഡ് ആണ് മറ്റൊരു പ്രത്യേകത.

Also Read: പുതിയ ബോസ് ഓഫറുകള്‍ പ്രഖ്യാപിച്ച് ഒല

റിയർ പാർക്കിങ് ക്യാമറ ബോസ് എഡിഷനിൽ നൽകിയിരിക്കുന്നു. സീറ്റുകൾ കറുപ്പ് നിറത്തിലാണ്. നെക്ക് റെസ്റ്റുകൾ ഉൾപ്പെടെയുള്ള മഹീന്ദ്ര കംഫർട്ട് കിറ്റും ഉണ്ട്. മെക്കാനിക്കൽ ഭാ​ഗത്ത് യാതൊരു മാറ്റവുമില്ല. 130 ബി.എച്ച്.പി. പവറും 300 എന്‍.എം. ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിൻ തന്നെയാണ് ബോസ് എഡിഷനിലുമുള്ളത്.

6 സ്പീഡ് ട്രാൻസ്മിഷനാണുള്ളത്. ഓട്ടോമാറ്റിക് ഓപ്ഷനോ 4X4 മോഡലോ ഇല്ല. ഗാലക്സി ​ഗ്രേ, ഡയമണ്ട് വൈറ്റ്, സ്റ്റീൽത് ബ്ലാക്ക്, എവറസ്റ്റ് വൈറ്റ്, റെഡ് റേജ് എന്നീ നിറങ്ങളിലാണ് ക്ലാസിക് ലഭ്യമാകുക. S, S11 എന്നീ രണ്ട് വേരിയന്റുകളാണുള്ളത്. 13.62 ലക്ഷം മുതൽ 17.42 ലക്ഷം രൂപ വരെയാണ് വില (എക്സ് ഷോറൂം).

Top