CMDRF

7 സീറ്റര്‍ എസ്യുവിയുടെ പുത്തന്‍ പതിപ്പുമായി മഹീന്ദ്ര

7 സീറ്റര്‍ എസ്യുവിയുടെ പുത്തന്‍ പതിപ്പുമായി മഹീന്ദ്ര
7 സീറ്റര്‍ എസ്യുവിയുടെ പുത്തന്‍ പതിപ്പുമായി മഹീന്ദ്ര

രേ സെഗ്മെന്റില്‍ അല്ലെങ്കില്‍ പോലും ടൊയോട്ട ഇന്നോവയേക്കാള്‍ കരുത്തോടെ എത്തിയ എസ്യുവിയായിരുന്നു എക്‌സ് യു വി 700. 5,7 സീറ്റര്‍ ഓപ്ഷനുകളില്‍ വാങ്ങാനാവും എന്നത്, ഉപഭോക്താക്കളെ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒന്നായിരുന്നു. ഫീച്ചറുകളുടെ കാര്യത്തിലും യാത്രാ സുഖത്തിന്റെ കാര്യത്തിലും എസ്യുവിക്ക് ഇപ്പോഴുള്ള ഫാന്‍ബേസ് വേറെ തന്നെയാണ്. ഇപ്പോള്‍ ഇതാ മഹീന്ദ്ര തങ്ങളുടെ ഏറ്റവും ജനപ്രിയ എസ്യുവികളിലൊന്നായ എക്‌സ് യു വി 700 മോഡലിന് ഒരു സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചിരിക്കുകയാണ്. ബ്ലേസ് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന്റെ 2,500 യൂണിറ്റുകള്‍ മാത്രമായിരിക്കും കമ്പനി പുറത്തിറക്കുക. പരിമിതമായ സംഖ്യകളില്‍ മാത്രമേ നിര്‍മിക്കപ്പെടുകയുള്ളൂ എന്നതിനാല്‍ നിരത്തില്‍ പ്രത്യേക പരിഗണന വണ്ടിക്ക് കിട്ടും. 24.24 ലക്ഷം രൂപയാണ് എസ്യുവിയുടെ സ്‌പെഷ്യല്‍ മോഡലിനായി നിശ്ചയിച്ചിട്ടുള്ളത്.

അതായത് സ്റ്റാന്‍ഡേര്‍ഡ് എ എക്‌സ് 7 എല്‍ വേരിയന്റിനേക്കാള്‍ ഏകദേശം 25,000 രൂപ കൂടുതല്‍ ചിലവേറിയതായിരിക്കും. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നതിനായി സവിശേഷമായ മാറ്റ് റെഡ് കളര്‍ ഓപ്ഷനൊപ്പം ചില ബ്ലാക്ക്ഡ്-ഔട്ട് എലമെന്റുകളും ചേര്‍ത്താണ് പുതിയ എക്‌സ് യു വി 700 ബ്ലേസ് എഡിഷനെ മഹീന്ദ്ര ഒരുക്കിയെടുത്തിട്ടുള്ളത്. 7 സീറ്റര്‍ ഓപ്ഷനില്‍ മാത്രമായിരിക്കും പുതിയ ബ്ലേസ് എഡിഷന്‍ വാങ്ങാനാവുക. അലോയ് വീലുകള്‍, റൂഫ്, വിംഗ് മിറര്‍ കേസിംഗുകള്‍, ഫ്രണ്ട് ഗ്രില്‍ എന്നിവയെല്ലാം കറുപ്പിലാണ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ ടെയില്‍ഗേറ്റിലും ഫ്രണ്ട് ഫെന്‍ഡറുകളിലും ബ്ലേസ് എഡിഷന്‍ ബാഡ്ജുകളും കാണാനാവും. എക്സ്റ്റീരിയറിലേതു പോലെ തന്നെ സ്‌പെഷ്യല്‍ എഡിഷന്‍ എസ്യുവിയുടെ ഇന്റീരിയറിലും ചില കോസ്‌മെറ്റിക് പരിഷ്‌ക്കാരങ്ങള്‍ കമ്പനി കൊണ്ടുവന്നിട്ടുണ്ട്.

എക്‌സ് യു വി 700 ബ്ലേസ് എഡിഷന്റെ അപ്ഹോള്‍സ്റ്ററിക്ക് കോണ്‍ട്രാസ്റ്റിംഗ് റെഡ് സ്റ്റിച്ചിംഗും എസി വെന്റുകള്‍ക്കും സെന്റര്‍ കണ്‍സോളിനും റെഡ് ആക്സന്റും ഉള്ള ഒരു ബ്ലാക്ക് ഇന്റീരിയറാണ് ലഭിക്കുന്നത്. ടോപ്പ്-സ്‌പെക്ക് എ എക്‌സ് 7 എല്‍ ട്രിം അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ എല്ലാ ഫീച്ചറുകളും വാഹനത്തിലുണ്ട് എന്നതും ശ്രദ്ധേയമാണ്. എക്‌സ് യു വി 700 ബ്ലേസ് എഡിഷന്‍ ഫ്രണ്ട്-വീല്‍ ഡ്രൈവ് രൂപത്തില്‍ മാത്രമേ ലഭ്യമാകൂ. പെട്രോള്‍ രൂപത്തില്‍ എക്‌സ് യു വി 700 ബ്ലേസ് എഡിഷന് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന്‍ മാത്രമേ ലഭിക്കൂ. അതേസമയം ഡീസലിന് മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ ലഭിക്കും. എസ്യുവിയിലെ 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 200 ബി എച് പി പവറില്‍ പരമാവധി 380 എന്‍ എം ടോര്‍ക്ക് വരെയാണ് ഉത്പാദിപ്പിക്കുന്നത്. മറുവശത്ത് 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 185 ബി എച് പി കരുത്തില്‍ 420 എന്‍ എം ടോര്‍ക്ക് ആണ് നല്‍കുന്നത്.

ഓട്ടോമാറ്റിക്കിനൊപ്പം ടോര്‍ക്ക് 450 എന്‍ എം ആയി ഉയരും, ഡീസല്‍ എ ഡബ്ല്യൂ ഡി വേരിയന്റുകളില്‍ ബ്ലേസ് എഡിഷന്‍ ലഭ്യമല്ല. എന്തായാലും പുതിയ എസ്യുവിലൂടെ ഉന്നംവെക്കുന്നത് 7 സീറ്റര്‍ എംപിവി സെഗ്മെന്റിലെ കൂടി വില്‍പ്പനയാണെന്ന് പറയാം. ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് മോഡലുകളോട് വെല്ലുവിളിക്കാനും എക്‌സ് യു വി 700 പ്രാപ്തമാവുന്നുണ്ട്. 2024 ഏപ്രിലിലെ പ്രതിമാസ വില്‍പ്പന കണക്കുകള്‍ പുറത്തുവിടുമ്പോള്‍ ആഭ്യന്തര വിപണിയില്‍ 41,008 പാസഞ്ചര്‍ വാഹനങ്ങളാണ് മഹീന്ദ്ര വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 34,698 യൂണിറ്റുകള്‍ വിറ്റഴിച്ചതിനെ അപേക്ഷിച്ച് 18 ശതമാനം വളര്‍ച്ചയാണ് കമ്പനിക്ക് കൈവരിക്കാന്‍ സാധിച്ചിരിക്കുന്നത്. ദേ കഴിഞ്ഞ ദിവസം എക്‌സ് യു വി 3 എക്‌സ് ഒ എന്ന നവീകരിച്ച സബ്‌കോംപാക്ട് എസ്യുവിയും മഹീന്ദ്ര വിപണിയില്‍ എത്തിച്ചിട്ടുണ്ട്. 7.49 ലക്ഷം രൂപ മുതല്‍ 15.49 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയുള്ള മോഡല്‍ ശരിക്കും എക്‌സ് യു വി 300 പതിപ്പിന്റെ ഫെയ്സ്ലിഫ്റ്റ് മോഡലാണ്.

Top