CMDRF

മഹീന്ദ്രയുടെ ‘കിങ് മേക്കർ’; ഇവനായി എത്ര നാൾ കാത്തിരിക്കാനും ആരാധകർ റെഡിയാണ്

കഴിഞ്ഞ ആറ് മാസത്തിനിടെ XUV 3XO ഒരു മാസം ശരാശരി 8,400 യൂണിറ്റുകളാണ് വിറ്റഴിയുന്നത്

മഹീന്ദ്രയുടെ ‘കിങ് മേക്കർ’; ഇവനായി എത്ര നാൾ കാത്തിരിക്കാനും ആരാധകർ റെഡിയാണ്
മഹീന്ദ്രയുടെ ‘കിങ് മേക്കർ’; ഇവനായി എത്ര നാൾ കാത്തിരിക്കാനും ആരാധകർ റെഡിയാണ്

യൂട്ടിലിറ്റി വാഹനങ്ങളുടെ അവസാനവാക്കായി മാറുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അവരുടെ XUV700, സ്കോർപിയോ, ഥാർ എന്നിവയ്ക്ക് വിപണിയിൽ വലിയ ഡിമാന്റാണ് ഉള്ളത്. എന്നാൽ അവയെയും പിന്നിലാക്കി വിപണിയിൽ പുതിയ XUV 3XO എന്ന കുഞ്ഞൻ എസ്‌യുവിയുടെ ആവശ്യക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്.
കുറഞ്ഞ വിലയും സ്റ്റൈലിംഗിലെ മാറ്റവും ഫീച്ചറുകളുടെ മേന്മയുമാണ് ഇതിനു പ്രധാന കാരണം. 2023 സാമ്പത്തിക വർഷത്തിൽ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് കോംപാക്‌ട് എസ്‌യുവിയുടെ ശരാശരി പ്രതിമാസ വിൽപ്പന വെറും 5,000 യൂണിറ്റായിരുന്നു.

കഴിഞ്ഞ ആറ് മാസത്തിനിടെ XUV 3XO ഒരു മാസം ശരാശരി 8,400 യൂണിറ്റുകളാണ് വിറ്റഴിയുന്നത്. എന്നാലിപ്പോൾ കുഞ്ഞൻ എസ്‌യുവിക്കായി എത്ര നാളത്തെ കാത്തിരിപ്പിനും ആളുകൾ തയ്യാറാകുന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കാത്തിരിപ്പ് സമയം ഗണ്യമായി ഉയർന്നിട്ടുണ്ട്. XUV 3XO എസ്‌യുവിയുടെ 7.49 ലക്ഷം രൂപ വില വരുന്ന ബേസ് മോഡൽ MX1 പെട്രോൾ വേരിയന്റ് വാങ്ങാൻ ഒരു വർഷം വരെയാണ് നിലവിൽ ബുക്കിംഗ് പിരീഡ് വരുന്നത്.

Also Read: ആകർഷകമായ ഓഫറുകൾ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്

ലോവർ-സ്പെക്ക് പെട്രോൾ MX2, MX3 പ്രോ വേരിയൻ്റുകൾക്ക് യഥാക്രമം 7 മുതൽ 8 മാസം വരെയും 6 ആറ് മുതൽ 7 മാസം വരെയും കാത്തിരിപ്പ് കാലാവധിയുണ്ടെന്നും കമ്പനി പറയുന്നു. അതേസമയം XUV 3XO മിഡ്-സ്പെക്ക് AX5, AX5 L പെട്രോളിൻ്റെ ഡെലിവറി സമയം യഥക്രമം 8-9 മാസം, 2-3 മാസം എന്നിങ്ങനെയാണ്.

മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്. 1.2 പെട്രോൾ എഞ്ചിനുമായി വരുന്ന ബേസ് മോഡലിന് 18.89 കിലോമീറ്റർ വരെ മൈലേജും വാഹനത്തിന് നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്.

Top