മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് എസ്യുവി ഉടന്‍ വരുന്നു: ഏറ്റവും പുതിയ വിവരങ്ങള്‍ ഇതാ….

ഒരു എസ്യുവിയുടെ പ്രായോഗികതയ്ക്കൊപ്പം വിശാലവും സൗകര്യപ്രദവുമായ ക്യാബിന്‍ ആഗ്രഹിക്കുന്ന എക്സിക്യൂട്ടീവുകളെ ഈ മോഡല്‍ ലക്ഷ്യമിടുന്നു.

മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് എസ്യുവി ഉടന്‍ വരുന്നു: ഏറ്റവും പുതിയ വിവരങ്ങള്‍ ഇതാ….
മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് എസ്യുവി ഉടന്‍ വരുന്നു: ഏറ്റവും പുതിയ വിവരങ്ങള്‍ ഇതാ….

ഹീന്ദ്രയുടെ വരാനിരിക്കുന്ന ബോണ്‍-ഇലക്ട്രിക് എസ്യുവികളുടെ കണ്‍സെപ്റ്റ് 2023 ഓഗസ്റ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്‍ഗ്ലോ സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള XUV.e8, XUV.e9, BE.05, BE.07, BE.09 എന്നിവ ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. ഉല്‍പ്പാദനത്തിന് തയ്യാറുള്ള മഹീന്ദ്ര XUV.e8 (ഇലക്ട്രിക് XUV700) , BE.05 എസ്യുവികള്‍ ആദ്യം നിരത്തിലെത്തും, അതേസമയം മഹീന്ദ്ര XUV.e9 വിപുലമായി പരീക്ഷിക്കപ്പെടുന്നു. വരാനിരിക്കുന്ന ഈ എല്ലാ മഹീന്ദ്ര ഇലക്ട്രിക് എസ്യുവികളുടെയും ടെസ്റ്റ് പതിപ്പുകള്‍ പരീക്ഷണത്തിനിടെ ഒന്നിലധികം തവണ ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ അവയുടെ രൂപകല്‍പ്പനയും ഇന്റീരിയര്‍ വിശദാംശങ്ങളും വെളിപ്പെടുത്തുന്നു.

വരാനിരിക്കുന്ന മഹീന്ദ്ര XUV.e9, 2025 ഏപ്രിലില്‍ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഒരു എസ്യുവിയുടെ പ്രായോഗികതയ്ക്കൊപ്പം വിശാലവും സൗകര്യപ്രദവുമായ ക്യാബിന്‍ ആഗ്രഹിക്കുന്ന എക്സിക്യൂട്ടീവുകളെ ഈ മോഡല്‍ ലക്ഷ്യമിടുന്നു. ഇവിയുടെ ഔദ്യോഗിക സവിശേഷതകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, XUV.e9 അതിന്റെ ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറും XUV.e8മായി പങ്കിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന ട്രിമ്മില്‍ 80kWh ബാറ്ററി പാക്കും ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളും ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. യഥാക്രമം 203bhp – 350bhp, 435km-450km (WLTP സൈക്കിള്‍) എന്നിങ്ങനെയുള്ള പവറും റേഞ്ച് കണക്കുകളും പ്രതീക്ഷിക്കുന്നു. ഒരു RWD (റിയര്‍-വീല്‍ ഡ്രൈവ്) സിസ്റ്റം ഉപയോഗിച്ച് മാത്രമേ XUV.e9 നല്‍കാനാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

XUV.e9ന് മൂന്ന് ജോയിന്‍ ചെയ്ത 12.3 ഇഞ്ച് ഡിസ്പ്ലേകളും സെന്റര്‍ കണ്‍സോളില്‍ ഒരു പരമ്പരാഗത ഷിഫ്റ്റ് ലിവറും രണ്ട് സ്പോക്ക് ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും ഉണ്ടായിരിക്കുമെന്ന് മുന്‍ സ്‌പൈ ചിത്രങ്ങള്‍ സ്ഥിരീകരിച്ചു. ഫീച്ചറുകളുടെ കാര്യത്തില്‍, വരാനിരിക്കുന്ന മഹീന്ദ്ര ബോണ്‍ ഇലക്ട്രിക് എസ്യുവികള്‍ ലെവല്‍ 2 ADAS സാങ്കേതികവിദ്യ, വെഹിക്കിള്‍-ടു-ലോഡ് (V2L) പ്രവര്‍ത്തനം, ഓഗ്മെന്റഡ് നാവിഗേഷനോടുകൂടിയ HUD തുടങ്ങിയ ഫീച്ചറുകള്‍ കൊണ്ട് നിറഞ്ഞതായി കമ്പനി അവകാശപ്പെടുന്നു. കൂടാതെ, ഈ എസ്യുവികള്‍ ഇവി-നിര്‍ദ്ദിഷ്ട കണക്റ്റഡ് കാര്‍ പാക്കേജും എആര്‍ റഹ്‌മാന്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച സൗണ്ട് സിസ്റ്റവുമായി വരും.

മഹീന്ദ്രയുടെ മറ്റ് ബോണ്‍ ഇലക്ട്രിക് എസ്യുവികള്‍ക്ക് സമാനമായി ഉല്‍പ്പാദനത്തിന് തയ്യാറുള്ള മഹീന്ദ്ര XUV.e9 അതിന്റെ കണ്‍സെപ്റ്റ് പതിപ്പില്‍ ഉറച്ചുനില്‍ക്കും. ഫുള്‍ വിഡ്ത്ത് എല്‍ഇഡി ലൈറ്റ് ബാറുള്ള അടച്ചിട്ട ഫ്രണ്ട് ഗ്രില്‍, ലംബമായി സ്ഥാപിച്ചിരിക്കുന്ന സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, പുതിയ അലോയ് വീലുകള്‍, സംയോജിത രജിസ്‌ട്രേഷന്‍ പ്ലേറ്റുള്ള റിയര്‍ ബമ്പര്‍, കണക്റ്റുചെയ്ത എല്‍ഇഡി ടെയില്‍ലാമ്പുകള്‍, മഹീന്ദ്രയുടെ എംബ്ലമുള്ള ടെയില്‍ഗേറ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ ഉണ്ടായിരിക്കും.

Top