CMDRF

മൈനാഗപ്പള്ളി അപകടം; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

അജ്മലിന്റെയും ഡോക്ടര്‍ ശ്രീക്കുട്ടിയുടേയും ലഹരി ഉപയോഗം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചുവെന്നാണ് വിവരം.

മൈനാഗപ്പള്ളി അപകടം; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
മൈനാഗപ്പള്ളി അപകടം; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മലിന്റെയും ശ്രീക്കുട്ടിയുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ട് ദിവസത്തേക്കാണ് രണ്ട് പേരെയും കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. മൂന്ന് ദിവസം നല്‍കാന്‍ പാടില്ലെന്നും രണ്ട് മണിക്കൂര്‍ കസ്റ്റഡിയില്‍ നല്‍കണമെന്നും ശ്രീക്കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അപകടത്തിന് ശേഷം പ്രതികള്‍ വാഹനവുമായി രക്ഷപ്പെട്ടതിന് പിന്നില്‍ മറ്റെന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടോയെന്നതിലായിരുന്നു പ്രധാനമായുo കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യല്‍. രണ്ടു സംഘങ്ങളായി തിരിഞ്ഞുള്ള ചോദ്യം ചെയ്യലില്‍ പ്രതികളായ അജ്മലിന്റെയും ഡോക്ടര്‍ ശ്രീക്കുട്ടിയുടേയും ലഹരി ഉപയോഗം സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചുവെന്നാണ് വിവരം. ചോദ്യം ചെയ്യലിനോട് പ്രതികള്‍ സഹകരിക്കുന്നുണ്ടെങ്കിലും മൊഴികളില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ട്.

Top