മുംബൈ: ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനിൽ അറോറയെ ടെറസിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും ചാടി അനിൽ അറോറ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പഞ്ചാബ് സ്വദേശിയായ അനില്‍ അറോറ ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്നു. ജോയ്സ് പോളികാര്‍പ്പാണ് മലൈക്കയുടെ അമ്മ. ഇവര്‍ മലയാളിയാണ്. മഹാരാഷ്ട്രയിലെ താനെയില്‍ ആയിരുന്നു മലൈക്കയും സഹോദരി അമൃത അറോറയും ജനിച്ചത്. തനിക്ക് പതിനൊന്ന് വയസുള്ളപ്പോള്‍ മുതല്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും എന്നാല്‍ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെന്നും മുന്‍പൊരു അഭിമുഖത്തില്‍ മലൈക്ക തുറന്നു പറഞ്ഞിരുന്നു.