മലപ്പുറത്ത് ജ്വല്ലറികളില്‍ വിതരണം ചെയ്യാന്‍ വന്ന മഹാരാഷ്ട്ര സ്വദേശിയെ ആക്രമിച്ചു; നഷ്ടമായത് 1.75 കോടിയുടെ സ്വര്‍ണം

ലപ്പുറത്തെ ജ്വല്ലറികളില്‍ വിതരണം ചെയ്യാന്‍ വന്ന മഹാരാഷ്ട്ര സ്വദേശിയെ ആക്രമിച്ച് 1.75 കോടിയുടെ സ്വര്‍ണം കവര്‍ന്നു. 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തങ്കവുമാണ് നഷ്ടപ്പെട്ടത്. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സ്വര്‍ണവ്യാപാരിയായ പ്രവീണ്‍ സിങ് രജ്പുത്തിന്റെ സ്വര്‍ണമാണ് കവര്‍ന്നത്.

വിവിധ കടകളില്‍ വിതരണത്തിനായി സ്വര്‍ണം കൊണ്ടുവന്ന പ്രവീണ്‍ സിങ്ങിന്റെ ജീവനക്കാരനായ മഹേന്ദ്ര സിങ്ങിനെ പുതുതായി തുടങ്ങുന്ന കടയിലേക്ക് സ്വര്‍ണം ആവശ്യമുണ്ടെന്നുപറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഭരണ നിര്‍മ്മാണശാലയില്‍ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്. കാറില്‍ എത്തിയ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Top