തിരുവനന്തപുരം: സംസ്ഥാനത്ത് പ്രായം തികയാത്ത് അമ്മമാര്‍ നിരവധി കണക്കുകള്‍ പുറത്ത് വിട്ട് സര്‍ക്കാര്‍. ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇത്തരം പ്രസവങ്ങള്‍ ഏറെയും നടന്നിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. 2022ല്‍ മാത്രം 15നും 19നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ 12,939 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ല്‍ 15,501 പ്രസവങ്ങള്‍ നടന്നതായാണ് കണക്ക്.
പ്രായപൂര്‍ത്തിയാവാത്ത അമ്മമാരുടെ ജാതി തിരിച്ചുള്ള കണക്കും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. 7,412 പ്രസവങ്ങളാണ് മുസ്ലീംവിഭാഗത്തില്‍ നടന്നത്. 4465 പ്രസവങ്ങള്‍ ഹിന്ദു വിഭാഗത്തിലും 417 പ്രസവങ്ങള്‍ ക്രിസ്ത്യന്‍ വിഭാഗത്തിലും നടന്നിട്ടുണ്ട്. 15 വയസില്‍ താഴെയുള്ള ഏഴു പെണ്‍കുട്ടികള്‍ അമ്മമാരായിട്ടുണ്ട് എന്ന അതീവ ഗുരുതരമായ കണക്കും മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യവും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുമ്പോഴാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്. ഇങ്ങനെ പ്രസവിക്കുന്ന അമ്മമാരുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി ദൈനംദിന ജീവിതത്തെയാകെ ഇത് ബാധിക്കൂമെന്നാണ് യുനിസെഫ് നല്‍കുന്ന മുന്നറിയിപ്പ്.