CMDRF

എംപോക്സ് : 38കാരൻ്റെ പരിശോധനാ ഫലം ഇന്ന്

ദുബായിൽ നിന്നും എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ 2 ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

എംപോക്സ് : 38കാരൻ്റെ പരിശോധനാ ഫലം ഇന്ന്
എംപോക്സ് : 38കാരൻ്റെ പരിശോധനാ ഫലം ഇന്ന്

എംപോക്സ് ലക്ഷണങ്ങളോടെ മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിയുന്ന യുവാവിൻ്റെ സ്രവ പരിശോധനാ ഫലം ഇന്ന്. 38കാരനായ എടവണ്ണ ഒതായി സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചാൽ, രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി ക്വാറന്‍റീൻ വേണ്ടിവരും. രോഗവ്യാപനം തടയാൻ കർശന നടപടികളിലേക്ക് കടക്കേണ്ടിയും വരും.

ദുബായിൽ നിന്നും എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ 2 ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്. ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിലാണ് ഇയാൾ ചികിത്സ തേടിയത്. എന്നാൽ പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിലാക്കിയത്.

Also Read: പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് 3 പെണ്‍കുട്ടികളെ കാണാതായി

രോഗലക്ഷണങ്ങൾ കണ്ട് സംശയം തോന്നിയതിനാലാണ് മുൻകരുതലെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തില്‍ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്.

എന്താണ് എംപോക്‌സ്?

ഓർത്തോപോക്സ് വൈറസ് ജനുസ്സിലെ ഒരു സ്പീഷിസായ മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന ഒരു വൈറൽ രോഗമാണ് മങ്കിപോക്സ്. MPox മുമ്പ് കുരങ്ങുപനി എന്നാണ് അറിയപ്പെട്ടിരുന്നത്. 1958-ൽ കുരങ്ങുകളിൽ ‘പോക്‌സ് പോലുള്ള’ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ശാസ്ത്രജ്ഞർ ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. വസൂരി പോലെയുള്ള വൈറസുകളുടെ അതേ കുടുംബത്തിൽ പെട്ടതാണ് എംപോക്സ്.

എംപോക്സിൻ്റെ ലക്ഷണങ്ങൾ?

എംപോക്സ് ബാധിച്ച ആളുകൾക്ക് പലപ്പോഴും ശരീരത്തിൽ ഒരു ചുണങ്ങു വികസിക്കുന്നു, അത് കൈകൾ, കാലുകൾ, നെഞ്ച്, മുഖത്ത് അല്ലെങ്കിൽ വായ, അല്ലെങ്കിൽ ജനനേന്ദ്രിയത്തിന് ചുറ്റും പ്രത്യക്ഷപ്പെടാം. ഈ കുമിളകൾ ഒടുവിൽ കുമിളകൾ (പസ് നിറഞ്ഞ വലിയ വെളുത്തതോ മഞ്ഞയോ ആയ കുരുക്കൾ) രൂപപ്പെടുകയും രോഗശാന്തിക്ക് മുമ്പ് ചുണങ്ങു രൂപപ്പെടുകയും ചെയ്യുന്നു. പനി, തലവേദന, പേശി വേദന എന്നിവയും ഇതിൻ്റെ മറ്റ് ലക്ഷണങ്ങളാണ്. വൈറസിനെതിരെ പോരാടാൻ ശ്രമിക്കുമ്പോൾ ലിംഫ് നോഡുകൾ വീർക്കുകയും അപൂർവ സന്ദർഭങ്ങളിൽ വൈറസ് മാരകമാകുകയും ചെയ്യും. ഇത് ബാധിച്ച ഒരാൾക്ക് പ്രാരംഭ ലക്ഷണങ്ങൾ മുതൽ ചുണങ്ങു പ്രത്യക്ഷപ്പെടുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്യുന്നത് വരെ നിരവധി ആളുകളെ ബാധിക്കാം.

Top