CMDRF

മലപ്പുറം; മലയോരമേഖലയില്‍ വ്യാപക കൃഷിനാശം വിതച്ച് കാട്ടാനക്കൂട്ടം

മലപ്പുറം; മലയോരമേഖലയില്‍ വ്യാപക കൃഷിനാശം വിതച്ച് കാട്ടാനക്കൂട്ടം
മലപ്പുറം; മലയോരമേഖലയില്‍ വ്യാപക കൃഷിനാശം വിതച്ച് കാട്ടാനക്കൂട്ടം

മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോരമേഖലയില്‍ കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വരുത്തിയതായി പരാതി. കഴിഞ്ഞ ദിവസം കരുവാരകുണ്ട് കല്‍ക്കുണ്ട് ആര്‍ത്തലക്കുന്നിലെ ജനവാസ കേന്ദ്രത്തിന് സമീപം കാട്ടാനക്കൂട്ടം വന്‍ തോതില്‍ കൃഷി നാശം വരുത്തിയത്. റബര്‍, തെങ്ങ്, നേന്ത്രവാഴ, കമുങ്ങ്, കപ്പ എന്നീ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്.

കൃഷിയിടത്തിലെത്തിയ കാട്ടാനകള്‍ വാഴകളും കമുങ്ങും കപ്പയുമെല്ലാം നിമിഷ നേരം കൊണ്ട് ചവിട്ടിമെതിച്ചു. ചെറുതും വലുതുമായ ഒന്‍പതിലധികം കാട്ടാനകളാണ് മേഖലയില്‍ തമ്പടിച്ച് കാര്‍ഷിക വിളകള്‍ ഭക്ഷണമാക്കുന്നത്. കഴിഞ്ഞ ദിവസം പകല്‍ സമയത്ത് കാട്ടാനകളെത്തി വീടുകള്‍ക്ക് നാശം വരുത്തുകയും ചെയ്തിരുന്നു. വീടുകളില്‍ താമസിച്ചിരുന്നവര്‍ ദുരിതാശ്വാസ ക്യാംപിലായിരുന്നതിനാല്‍ അപകടത്തില്‍പെടാതെ രക്ഷപെട്ടു.

കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പകല്‍ സമയത്തും ഇവ കൃഷിയിടം വിട്ടുപോകാറില്ലെന്നും കര്‍ഷകര്‍ പറയുന്നു. ആനകള്‍ കൃഷിയിടത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ വനം വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

Top