മലയാള സിനിമാ സംവിധായകനായ എസ് ജെ സിനു ആദ്യമായി തമിഴിൽ സംവിധാനം ചെയ്യുന്ന പ്രഭു ദേവയുടെ ‘പേട്ടറാപ്പ്’ നാളെ തിയേറ്ററുകളിലെത്തും. മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം ഓഡിഷനിലൂടെ പുതുമുഖ താരങ്ങൾക്കും പ്രാതിനിധ്യം നൽകിയ തമിഴ് ചിത്രം കൂടിയാണിത്.തിരക്കഥ ഒരുക്കിയിരിക്കുന്നത് പി കെ ദിനിലാണ്.
ചിത്രത്തിൻറെ സംഗീത സംവീധായകൻ ഡി ഇമ്മൻ ആണ്. കേരളത്തിലെ എൺപതോളം തിയേറ്ററുകളിൽ ‘പേട്ടറാപ്പ്’ റിലീസ് ചെയ്യുന്നുണ്ട്. വേദിക, സണ്ണി ലിയോൺ, കലാഭവൻ ഷാജോൺ, വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേശ് തിലക്, രാജീവ് പിള്ള തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.
ALSO READ: അച്ഛന്റെ ഓർമയിൽ ഭാവന
ഏതു പ്രായത്തിലുള്ളവർക്കും തിയേറ്ററിൽ ആസ്വദിക്കാൻ സാധിക്കുന്ന കളർഫുൾ എൻ്റർടെയിനറായാണ് ‘പേട്ടറാപ്പ്’.മലയാളത്തിൽ നിന്ന് തമിഴിലേക്ക് ബിഗ് ബജറ്റ് ചിത്രവുമായി ആരംഭം കുറിക്കാൻ സാധിച്ചത് ബ്ലൂ ഹിൽ ഫിലിംസിന്റെ പുതിയ ചുവടുവെപ്പാണെന്നും അതിൽ അഭിമാനമുണ്ടെന്നും പ്രൊഡ്യൂസർ ജോബി പി സാം അഭിപ്രായപ്പെട്ടു.