CMDRF

വിഷു റിലീസായ മലയാള സിനിമകള്‍ ഹിറ്റ്; പിവിആറിനെ ട്രോളി സോഷ്യല്‍ മീഡിയ

വിഷു റിലീസായ മലയാള സിനിമകള്‍ ഹിറ്റ്; പിവിആറിനെ ട്രോളി സോഷ്യല്‍ മീഡിയ
വിഷു റിലീസായ മലയാള സിനിമകള്‍ ഹിറ്റ്; പിവിആറിനെ ട്രോളി സോഷ്യല്‍ മീഡിയ

ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് പിവിആര്‍ ബഹിഷ്‌കരിച്ചത്. എന്നാല്‍ വിഷു റിലീസിനെത്തിയ മലയാള സിനിമകള്‍ക്ക് തിയേറ്ററുകളില്‍ ആളുകള്‍ നിറഞ്ഞതോടെ പിവിആറിന് അടിമുടി ട്രോളുകളാണ്.

കേരളത്തില്‍ 39 സ്‌ക്രീനുകള്‍ ഉള്ള പിവിആറിന് മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാതെ മറ്റു ഭാഷാ സിനിമകള്‍ കൊണ്ട് നിലനില്‍പ്പ് ഉണ്ടാകുമോ എന്നാണ് ഉയരുന്ന ചോദ്യം. ആവേശവും ജയ് ഗണേഷും വര്‍ഷങ്ങള്‍ക്കു ശേഷവും കാണാന്‍ പിവിആറില്‍ എത്തിയവര്‍ നിരാശരായി മടങ്ങിയതായും പലരും എക്‌സില്‍ കുറിച്ചു. ആടുജീവിതം സിനിമയുടെ പ്രദര്‍ശനവും പിവിആര്‍ അവസാനിപ്പിച്ചിരുന്നു. കേരളത്തില്‍ പിവിആറിന്റെ അധഃപതനം എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

കൊച്ചി ഫോറം മാളില്‍ ആരംഭിച്ച പുതിയ പിവിആര്‍-ഐനോക്‌സിലും മലയാള ചിത്രങ്ങളുടെ റിലീസില്ല. നിര്‍മാണം പൂര്‍ത്തിയാക്കുന്ന മലയാള സിനിമകളുടെ ഡിജിറ്റല്‍ കണ്ടന്റ് മാസ്റ്ററിങ് ചെയ്ത് തിയേറ്ററുകളില്‍ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു. എന്നാല്‍ ഇത്തരം കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റല്‍ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു.

പുതിയതായി നിര്‍മിക്കുന്ന തിയേറ്ററുകളില്‍ ഈ സംവിധാനം ഉപയോഗിക്കണമെന്നും നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. തിയേറ്ററുകളില്‍ ഡിജിറ്റല്‍ പ്രിന്റ് എത്തിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ നല്‍കുന്ന ഫീസിനോടൊപ്പം നിര്‍മാതാക്കളുടെ കയ്യില്‍നിന്നും ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഫീസ് ഈടാക്കുന്നുണ്ട്. പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റല്‍ കണ്ടന്റ് എന്ന സംവിധാനം വഴി ആറായിരം രൂപയില്‍ താഴെ മാത്രം ചെലവില്‍ തിയേറ്ററുകളില്‍ സിനിമ എത്തിക്കാന്‍ കഴിയുമെന്നിരിക്കെ, പതിനായിരമോ അതിലേറെയോ ഫീസ് കൊടുത്ത് സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്തെന്നാണ് എന്നാണ് നിര്‍മാതാക്കളുടെ സംഘടന ചോദിക്കുന്നത്. തര്‍ക്കത്തെ തുടര്‍ന്നാണ് പിവിആറിന്റെ ഈ നടപടി

Top