CMDRF

റിലീസ് തീയതിയും ഗാനവും പുറത്തുവിട്ട് ‘പണി’

ചിത്രം ഒക്ടോബർ 17ന് പ്രേക്ഷകരിലേക്കെത്തും

റിലീസ് തീയതിയും ഗാനവും പുറത്തുവിട്ട് ‘പണി’
റിലീസ് തീയതിയും ഗാനവും പുറത്തുവിട്ട് ‘പണി’

മലയാളികളുടെ പ്രിയ നടൻ ജോജു ജോർജ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിലെ ആദ്യ ​ഗാനവും റിലീസ് ഡേറ്റും പുറത്തുവിട്ടു. റിലീസായ ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് ​വിഷ്ണു വിജയ് ആണ്. ​വരികൾ എഴുതിയിരിക്കുന്നത് മുഹ്സിൻ പരാരിയും.


ചിത്രം ഒക്ടോബർ 17ന് ആയിരിക്കും പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിൻറെ രചനയും ജോജു ജോർജ് തന്നെയാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും .

Also Read: ആസിഫ് അലി- അനശ്വര ചിത്രത്തിന്റെ സെക്കന്റ് ലുക്ക് റിലീസായി

നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററും ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ബി​ഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. വലിയ ബജറ്റില്‍ 110 ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ട്‌ നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Top