നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം മലയാളി ഫ്രം ഇന്ത്യ കനത്ത ഡീഗ്രേഡിംഗിനിടയിലും മികച്ച കളക്ഷന്‍ സ്വന്തമാക്കി മുന്നേറുന്നു. മെയ് 1 നായിരുന്നു ചിത്രം തീയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് രണ്ടാംവാരത്തിലേക്ക് കടന്നപ്പോഴും ഓവര്‍സീസിലും ജിസിസിയിലും മലയാളി ഫ്രം ഇന്ത്യയ്ക്ക് മികച്ച കളക്ഷന്‍ തന്നെയാണ് നേടുന്നത്.
ചിത്രം റിലീസ് ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോള്‍ തന്നെ 8.26 കോടി രൂപയുടെ കളക്ഷന്‍ നേടിയിരുന്നു. കൂടാതെ റിലീസ് ദിനത്തിലെ രാത്രിയില്‍ നൂറിലധികം എക്‌സ്ട്രാ ഷോകള്‍ നടത്തി പുതിയ ചരിത്രം തന്നെ മലയാളി ഫ്രം ഇന്ത്യ കുറിക്കുകയും ചെയ്തു. റിലീസ് ആയി രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷക മനസ്സുകളില്‍ ഇടം നേടി മുന്നേറുകയാണ് ചിത്രം.
‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിര്‍വ്വഹിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം അനശ്വര രാജന്‍, ധ്യാന്‍ ശ്രീനിവാസന്‍, ജെതിന്‍ സേത്തി, മഞ്ജു പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഛായാഗ്രഹണം -സുദീപ് ഇളമന്‍. സംഗീതം -ജേക്‌സ് ബിജോയ്. സഹനിര്‍മ്മാതാവ് -ജസ്റ്റിന്‍ സ്റ്റീഫന്‍.ലൈന്‍ പ്രൊഡ്യൂസര്‍ -സന്തോഷ് കൃഷ്ണന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -നവീന്‍ തോമസ്, എഡിറ്റര്‍ ആന്‍ഡ് കളറിങ് -ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് ഡയറക്ടര്‍ -അഖില്‍രാജ് ചിറയില്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ -പ്രശാന്ത് മാധവന്‍. വസ്ത്രലങ്കാരം -സമീറ സനീഷ്. മേക്കപ്പ് -റോണെക്‌സ് സേവ്യര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ബിന്റോ സ്റ്റീഫന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഗിരീഷ് കൊടുങ്ങല്ലൂര്‍ സൗണ്ട് ഡിസൈന്‍ -SYNC സിനിമ. ഫൈനല്‍ മിക്‌സിങ് -രാജകൃഷ്ണന്‍ എം ആര്‍. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് -ബബിന്‍ ബാബു. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് -അഖില്‍ യശോധരന്‍. ലൈന്‍ പ്രൊഡക്ഷന്‍ -റഹീം പി എം കെ (ദുബായ്). ഡബ്ബിങ് -സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്‌സ് -ഗോകുല്‍ വിശ്വം. കൊറിയോഗ്രാഫി -വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റര്‍ -ബില്ലാ ജഗന്‍. പി ആര്‍ ഓ -മഞ്ജു ഗോപിനാഥ്. ഡിസൈന്‍ -ഓള്‍ഡ്മങ്ക്‌സ്, സ്റ്റില്‍സ് -പ്രേംലാല്‍, വിഎഫ്എക്‌സ് -പ്രോമിസ്, വിതരണം -മാജിക് ഫ്രെയിംസ്.