CMDRF

ആരാധകരെ കയ്യിലെടുത്ത് സൂര്യ ചിത്രം “സൂര്യ 44 ”.

കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'സൂര്യ 44'.

ആരാധകരെ കയ്യിലെടുത്ത് സൂര്യ ചിത്രം “സൂര്യ 44 ”.
ആരാധകരെ കയ്യിലെടുത്ത് സൂര്യ ചിത്രം “സൂര്യ 44 ”.

കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘സൂര്യ 44’. നടൻ സൂര്യയാണ് ഇതിൽ പ്രധാന കഥാപാത്രം. സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് ദിവസം നീണ്ട ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയിലാണ് നടന്നത്. ചിത്രീകരണത്തിനായി കേരളത്തിലെത്തിയ സൂര്യക്ക് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ആരാധകർക്കൊപ്പമുള്ള സൂര്യയുടെ സെൽഫി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

READ ALSO: ഫ്‌ലൈറ്റ് ടിക്കറ്റ് നിരക്കുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രം

SELFIE WITH SURYA

കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ‘സൂര്യ 44’. ‘ലവ് ലാഫ്റ്റര്‍ വാര്‍’ എന്നാണ് ‘സൂര്യ 44’ന്റെ ടാഗ് ലൈന്‍. സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഊട്ടിയിൽ പൂർത്തിയായിരുന്നു. ഊട്ടിയിലെ ചിത്രീകരണത്തിനിടയിൽ സൂര്യക്ക് പരിക്ക് പറ്റിയത് വാർത്തയായിരുന്നു. സാരമായ പരിക്കാണ് അദ്ദേഹത്തിന് സംഭവിച്ചതെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും 2 ഡി എന്റർടെയ്ൻമെന്റ് സിഇഒ രാജശേഖർ പാണ്ഡ്യൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
സൂര്യ 44′-ൽ മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

‘ഗോട്ടിന്’ ശേഷം ജയറാം അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. കരുണാകരനും മറ്റൊരു പ്രധാന കഥാപാത്രമാണ് ചിത്രത്തിൽ. കാളിദാസ് ജയറാമും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ‘ജിഗർത്തണ്ട ഡബ്ബിൾ എക്സ്’ എന്ന ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബരാജിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രമാണിത്.

Top