ബംഗളൂരു: മലയാളിയായ വിദ്യാർഥിയെ ബംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശിയായ തറയിൽ ഹൗസ് നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിലിനെയാണ് (23) രാജംകുണ്ടയിലെ താമസ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബെംഗളുരുവിലെ രാമയ്യ കോളജിലെ ബി.ബി.എ മൂന്നാം വർഷ വിദ്യാർഥിയാണ് ഷാമിൽ. മുറി തുറക്കാത്തതിൽ സംശയിച്ച സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ഡോ. ബി.ആർ അംബേദ്കർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.