ബംഗളൂരുവില്‍ മലയാളി യുവതി മരിച്ച നിലയില്‍

ഒരു വര്‍ഷത്തോളമായി കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കഫെയില്‍ ജോലി ചെയ്തുവരികയായിരുന്നു.

ബംഗളൂരുവില്‍ മലയാളി യുവതി മരിച്ച നിലയില്‍
ബംഗളൂരുവില്‍ മലയാളി യുവതി മരിച്ച നിലയില്‍

ബംഗളൂരു: കോഴിക്കോട് നാദാപുരം സ്വദേശിനിയെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി വലിയ പറമ്പത്ത് അശോകന്‍-ധന്യ ദമ്പതികളുടെ മകള്‍ അശ്വതി(20)യെ ആണ് ബംഗളൂരുവിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രാവിലെ 6 മണിയോടെയാണ് സംഭവം. ഒരു വര്‍ഷത്തോളമായി കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കഫെയില്‍ ജോലി ചെയ്തുവരികയായിരുന്നു.

കൂടെ ഉണ്ടായിരുന്ന യുവതി ബഹളം വെച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്നു അശ്വതിയെ താഴെയിറക്കി, ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് കോഴിക്കോട്ടു നിന്നും രക്ഷിതാക്കള്‍ ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്.

Also Read: കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൊലപാതകം

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചിക്കജാല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യെലഹങ്ക ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ അശ്വതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം പിന്നീട്. സഹോദരങ്ങള്‍: അശ്വന്ത്, ആരാധ്യ.

Top