CMDRF

സൗദിയില്‍ മലയാളി വനിത നിര്യാതയായി

സൗദിയില്‍ മലയാളി വനിത നിര്യാതയായി
സൗദിയില്‍ മലയാളി വനിത നിര്യാതയായി

റിയാദ്: സൗദി പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ജിദ്ദക്ക് സമീപം ഖുലൈസില്‍ മലയാളി വനിത നിര്യാതയായി. സന്ദര്‍ശന വിസയിലെത്തിയ മലപ്പുറം തിരൂര്‍ സ്വദേശിനി റംലാബി തുവ്വക്കാട് (48) ആണ് മരിച്ചത്. ഭര്‍ത്താവ്: അബ്ദു നിരപ്പില്‍, മക്കള്‍: അന്‍സീറ, സഫ. മൃതദേഹം ഖുലൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കെ.എം.സി.സി ഖുലൈസ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Top