രാജപുരം: കാസര്‍കോട് കള്ളാര്‍ സ്വദേശിയായ യുവാവിനെ ചൈനയില്‍ നിന്നുള്ള കപ്പലില്‍ യാത്രക്കിടെ കാണാതായി പരാതി. അഞ്ചാലയിലെ പറക്കയത്തെ കെഎം ആന്റണി-ബീന ആന്റണി ദമ്പതികളുടെ മകന്‍ ആല്‍ബര്‍ട്ട് ആന്റണിയെ (21) യാണ് കാണാതായത്. ഫിനാജി മാരിടൈം എന്ന കപ്പലില്‍ നിന്നാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ യുവാവിനെ കാണാതായത്.
ഈ കപ്പലിലെ ജീവനക്കാരനാണ് യുവാവ്. ആറ് മാസം മുന്‍പാണ് കപ്പലില്‍ ജോലിയില്‍ പ്രവേശിച്ചത്. ചൈനയില്‍ നിന്നും ദക്ഷിണാഫ്രികയിലേക്കുള്ള യാത്രക്കിടെ ശ്രീലങ്കയില്‍ നിന്ന് 100 നോടികല്‍ മൈല്‍ അകലെ കാണാതായെന്നാണ് ഇതേ കംപനിയുടെ മറ്റൊരു കപ്പല്‍ ജീവനക്കാരനായ കാസര്‍കോട് സ്വദേശിയെ അധികൃതര്‍ അറിയിച്ചത്.