വെറും കാട്ടുചെടിയല്ല മലയിഞ്ചി

വെറും കാട്ടുചെടിയല്ല മലയിഞ്ചി
വെറും കാട്ടുചെടിയല്ല മലയിഞ്ചി

ഞ്ചിയുടെ കുടുംബത്തില്‍പ്പെട്ട, ചൈനീസ് വംശജനായ ഒരു ഔഷധസസ്യമാണ് മലയിഞ്ചി. ഇന്ത്യയില്‍ എല്ലായിടത്തും കാണാറുണ്ട്. പശ്ചിമഘട്ടത്തിലെ കാടുകളില്‍ വന്യമായി വളരാറുണ്ട്. ഒന്നര മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഈ ചെടിയുടെ കിഴങ്ങാണ് ഔഷധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. കോലിഞ്ചി എന്ന അപരനാമമുള്ള ഈ ചെടി ഇഞ്ചി വര്‍ഗ്ഗത്തില്‍ പെട്ടതും രൂക്ഷമായ ഗന്ധമുള്ളതുമായ ഒരു സസ്യമാണ്. ഒരു കാട്ടു ചെടിയായി പരിഗണിക്കപ്പെട്ടിരുന്ന ഈ സസ്യം ഇപ്പോള്‍ ഹൈറേഞ്ചിലെ കുന്നിന്‍ ചെരുവുകളില്‍ വിപുലമായി കൃഷി ചെയ്യപ്പെടുന്നു. കൃഷി ചെയ്യുന്ന ഏതു വിളയും ആക്രമിക്കുന്ന കാട്ടുപന്നി മലയിഞ്ചിയെ ഒഴിവാക്കുന്നു. ഇതിന്റെ രൂക്ഷ ഗന്ധവും സ്പര്‍ശിച്ചാല്‍ പൊള്ളും എന്നതിനാലും കാട്ടുപന്നികള്‍ക്ക് ഇവ അസ്പ്രശ്യമാണ്. അതുകൊണ്ടുതന്നെ പന്നിതൊടാചെടി എന്ന് മറ്റൊരു പേരും കൂടി ഇതിനുണ്ട്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്നതിന് ഇത് ഏറെ നല്ലതാണ്. ഇത് രക്തപ്രവാഹം നല്ല പോലെ നടക്കുന്നതിനു സഹായിക്കുന്നു. ഇതുവഴി ഹൃദയത്തിനും തലച്ചോറിനുമെല്ലാം ഏറെ നല്ലതുമാണ്. ഇതിലെ ആന്റിഓക്സിഡന്റ് ഗുണങ്ങളാണ് ഈ പ്രയോജനം നല്‍കുന്നത്.

Top