വിസ ഫീസ് വർധിപ്പിച്ച് മലേഷ്യ; 150 ശതമാനമാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്

പ്രൊഫഷണൽ വിസിറ്റ് പാസ് ഫീസും വർധിപ്പിച്ചു

വിസ ഫീസ് വർധിപ്പിച്ച് മലേഷ്യ; 150 ശതമാനമാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്
വിസ ഫീസ് വർധിപ്പിച്ച് മലേഷ്യ; 150 ശതമാനമാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്

സെപ്തംബർ ഒന്നുമുതൽ പ്രവാസികൾക്കും വിദേശ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും വിസ ഫയൽ ചെയ്യുന്നതിനുള്ള ഫീസ് വർധിപ്പിച്ച് മലേഷ്യ. ഇമിഗ്രേഷൻ വകുപ്പിന്റെ പ്രവാസി സേവന വിഭാഗത്തിന്റെ ഭാഗമായ MYXpats സെന്ററാണ് ഈ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. എംപ്ലോയ്മെന്റ് പാസ്, പ്രൊഫഷണൽ വിസിറ്റ് പാസ്, ദീർഘ കാല സോഷ്യൽ വിസിറ്റ് പാസ് എന്നിവയ്ക്കെല്ലാമാണ് ഫീസ് വർദ്ധന ബാധകമാകുക. എംപ്ലോയ്മെന്റ് പാസിന് 150 ശതമാനമാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. നേരത്തെ 800 മലേഷ്യൻ റിഗ്ഗിറ്റ് ( 15,490 ഇന്ത്യൻ രൂപ) ആയിരുന്നു എംപ്ലോയ്മെന്റ് പാസ് ഫീസ് എങ്കിൽ പുതിയ മാറ്റത്തോടെ അത് 2000 മലേഷ്യൻ റിഗ്ഗിറ്റ് (38,727) ആയി മാറി. വിദേശികൾക്ക് മലേഷ്യയിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന പാസ് ആണ് എംപ്ലോയ്മെന്റ് പാസ്.

എംപ്ലോയ്മെന്റ് പാസ് കൈവശമുള്ളവർക്ക് കുടുംബാംഗങ്ങൾക്കായി ആശ്രിത പാസിന് അപേക്ഷിക്കാവുന്നതാണ്. പങ്കാളിക്കും 18 വയസിനു താഴെ പ്രായമുള്ള മക്കൾക്കുമാണ് ആശ്രിതവിസ ഉപയോഗിക്കാൻ കഴിയുക. നേരത്തെ 450 മലേഷ്യൻ റിഗ്ഗിറ്റ് (8713 ഇന്ത്യൻ രൂപ) ആയിരുന്നു ആശ്രിതപാസ് ഫയൽ ചെയ്യാൻ ഈടാക്കിയിരുന്നത്. അത് 500 മലേഷ്യൻ റിഗ്ഗിറ്റ് (9681 ഇന്ത്യൻ രൂപ) ആയി വർധിപ്പിച്ചു.

Also Read: പു​തു​ക്കി​യ ബാ​ഗേ​ജ് ന​യ​ത്തി​ൽ മാ​റ്റ​മാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ

60 മാസം വരെയുള്ള കരാറുകൾക്കാണ് എംപ്ലോയ്മെന്റ് പാസ് നൽകുന്നത്. ഏതെങ്കിലും പ്രത്യേക കമ്പനിക്കു വേണ്ടി മലേഷ്യയിൽ എത്തി ജോലി ചെയ്യേണ്ടി വരുന്ന വിദേശികൾക്ക് അതിനുള്ള അനുമതി നൽകുന്ന പാസാണ് എംപ്ലോയ്മെന്റ് പാസ്. മാനേജ്മെന്റ്, ടെക്നിക്കൽ, എക്സിക്യുട്ടീവ് പദവികളിൽ ജോലി ചെയ്യുന്നവ വിദേശികൾക്കാണ് എംപ്ലോയ്മെന്റ് പാസ് നൽകുന്നത്.

Also Read: യുഎഇയിലെ സർക്കാർ മേഖലയിലെ നബിദിന അവധി പ്രഖ്യാപിച്ചു

പ്രൊഫഷണൽ വിസിറ്റ് പാസ് ഫീസും വർധിപ്പിച്ചു. നേരത്തെ 800 റിഗ്ഗിറ്റ് (15,490 ഇന്ത്യൻ രൂപ) ആയിരുന്നത് 1200 റിഗ്ഗിറ്റ് (23,235 ഇന്ത്യൻ രൂപ) ആയാണ് വർധിപ്പിച്ചത്. ഒരു ഹ്രസ്വകാല വർക് പെർമിറ്റാണ് പ്രൊഫഷണൽ വിസിറ്റ് പാസ്. ഒരു നിശ്ചിത കാലയളവിലേക്കു വിദേശ പൗരൻമാർക്കു മലേഷ്യയിൽ ജോലി ചെയ്യാനും പരിശീലനങ്ങളിൽ പങ്കെടുക്കാനും അനുമതി നൽകുന്നതാണ് ഈ പാസ്. ടെക്നോളജി ട്രാൻസ്ഫർ, കൺസൾട്ടൻസി സർവീസസ്, ട്രെയിനിങ്, ഗവേഷണം എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് പ്രൊഫഷണൽ വിസിറ്റ് പാസ് ബാധകമാകുക.

Top