അവസാന മത്സരത്തിൽ ഇ​ന്ത്യക്കെതിരെ ഏറ്റുമുട്ടാൻ മ​ലേ​ഷ്യ

പു​തി​യ പ​രി​ശീ​ല​ക​ൻ മ​നോ​ലോ മാ​ർ​ക്വേ​സി​ന് കീ​ഴി​ൽ ഇ​ന്ത്യ ക​ളി​ക്കു​ന്ന നാ​ലാ​മ​ത്തെ മ​ത്സ​ര​മാ​ണി​ത്

അവസാന മത്സരത്തിൽ ഇ​ന്ത്യക്കെതിരെ ഏറ്റുമുട്ടാൻ മ​ലേ​ഷ്യ
അവസാന മത്സരത്തിൽ ഇ​ന്ത്യക്കെതിരെ ഏറ്റുമുട്ടാൻ മ​ലേ​ഷ്യ

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മി​നെ സം​ബ​ന്ധി​ച്ച് അത്ര രാശിയില്ലാത്ത വ​ർ​ഷ​മാ​ണ് 2024. പ​ത്ത് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടും ഒ​ന്നി​ൽ​പോ​ലും ജ​യി​ക്കാ​ൻ ബ്ലൂ ​ടൈ​ഗേ​ഴ്സി​നാ​യി​ല്ല. ഈ ​കൊ​ല്ല​ത്തെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ന് ഇ​ന്ത്യ തി​ങ്ക​ളാ​ഴ്ച ഇ​റ​ങ്ങു​ക​യാ​ണ്. ജി.​എം.​സി ബാ​ല​യോ​ഗി സ്റ്റേ​ഡി​യ​ത്തി​ൽ രാത്രി 7.30ന് ന​ട​ക്കു​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ മ​ലേ​ഷ്യ​യാ​ണ് എ​തി​രാ​ളി​ക​ൾ.

പു​തി​യ പ​രി​ശീ​ല​ക​ൻ മ​നോ​ലോ മാ​ർ​ക്വേ​സി​ന് കീ​ഴി​ൽ ഇ​ന്ത്യ ക​ളി​ക്കു​ന്ന നാ​ലാ​മ​ത്തെ മ​ത്സ​ര​മാ​ണി​ത്. ഇ​ന്റ​ർ കോ​ണ്ടി​ന​ന്റ​ൽ ക​പ്പി​ൽ സി​റി​യ​യോ​ട് ക​ന​ത്ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി കി​രീ​ടം ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ വി​യ​റ്റ്നാ​മി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​രം സ​മ​നി​ല​യി​ലാ​യി. സു​നി​ൽ ഛേത്രി​യു​ടെ വി​ര​മി​ക്ക​ലു​ണ്ടാ​ക്കി​യ വി​ട​വ് നി​ക​ത്താ​ൻ ഇ​നി​യും ഇ​ന്ത്യ​ക്കാ​യി​ട്ടി​ല്ല. സ​ന്ദേ​ശ് ജി​ങ്ക​ൻ പ​ത്ത് മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ടീ​മി​ൽ തി​രി​ച്ചെ​ത്തി​യ​ത് വ​ലി​യ ആ​ശ്വാ​സ​മാ​ണ്.

Also Read: സഞ്ജു ഒന്നാമന്‍! ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളെ അറിയാം

ലെ​ഫ്റ്റ് ബാ​ക്ക് ജ​യ് ഗു​പ്ത​യും ടീ​മി​നൊ​പ്പം ചേ​ർ​ന്നു. മു​ന്നേ​റ്റ​നി​ര​യി​ൽ​നി​ന്ന് വി​ക്രം​പ്ര​താ​പ് സി​ങ്ങും മ​ധ്യ​നി​ര​യി​ൽ​നി​ന്ന് അ​നി​രു​ദ്ധ് ഥാ​പ്പ​യും പ്ര​തി​രോ​ധ​ത്തി​ൽ നി​ന്ന് ആ​കാ​ശ് സാ​ങ് വാ​നും ആ​ശി​ഷ് റാ​യി​യും പ​രി​ക്കേ​റ്റ് പി​ൻ​വാ​ങ്ങി​യ​ത് ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു.മ​ല​യാ​ളി​ക​ളാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മി​ഡ്ഫീ​ൽ​ഡ​ർ വി​ബി​ൻ മോ​ഹ​ന​നും നോ​ർ​ത്ത് ഈ​സ്റ്റ് യുണൈറ്റഡ് വി​ങ്ങ​ർ എം.​എ​സ്. ജി​തി​നും അ​ര​ങ്ങേ​റ്റം കാ​ത്ത് ടീ​മി​ലു​ണ്ട്. ലാ​ലി​ൻ​സു​വാ​ല ചാ​ങ്തെ​യും ഫാ​റൂ​ഖ് ചൗ​ധ​രി​യും മു​ന്നേ​റ്റം ന​യി​ക്കും. ഗോ​ൾ പോ​സ്റ്റി​ൽ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഗു​ർ​പ്രീ​ത് സി​ങ് സ​ന്ധു​വു​മു​ണ്ട്.

പ്ര​തി​രോ​ധ​ത്തി​ൽ ജി​ങ്കാ​ന് കൂ​ട്ടാ​യി അ​ൻ​വ​ർ അ​ലി​യും രാ​ഹു​ൽ ഭേ​കെ​യു​മി​റ​ങ്ങും. ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ 125ാം സ്ഥാ​ന​ത്താ​ണ്, മ​ലേ​ഷ്യ 133ലും. ​ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ ഏ​റ്റ​വു​മ​ധി​കം ഏ​റ്റു​മു​ട്ടി​യ​ത് മ​ലേ​ഷ്യ​യോ​ടാ​ണ്, 32 ത​വ​ണ. 12 മ​ത്സ​ര​ങ്ങ​ൾ വീ​തം ഇ​രു​ടീ​മും ജ​യി​ച്ച​പ്പോ​ൾ ബാ​ക്കി എ​ട്ടെ​ണ്ണം സ​മ​നി​ല​യി​ലാ​യി. സൗഹൃദ ഫുട്ബോൾ മത്സരം സ്പോട്സ് 18 നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും. മത്സരം ജിയോ സിനിമ ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും.

Top