ബംഗളൂരു: പുരുഷാധിപത്യമാണ് ഇന്ത്യയില്‍ സ്ത്രീകള്‍ ആഗ്രഹിച്ചത് നേടുന്നതില്‍ നിന്ന് തടഞ്ഞതെങ്കില്‍, എങ്ങനെയാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ശനിയാഴ്ച ബെംഗളൂരുവിലെ സിഎംഎസ് ബിസിനസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു പരാമര്‍ശം. നവീകരണത്തെ പിന്തുണയ്ക്കുന്നതിനായി കേന്ദ്രം സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ചും യുവാക്കള്‍ക്കായി ലഭ്യമായ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. മനോഹരമായ പദപ്രയോഗങ്ങളിലൂടെ പലരും നമ്മളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുമെന്നും അതിലൊന്നും വീണുപോകരുത് എന്നുമായിരുന്നു ധനമന്ത്രി പറഞ്ഞു.
Also Read: റഷ്യ – യുക്രെയ്ൻ യുദ്ധം തീർക്കാൻ ട്രംപിൻ്റെ ഫോർമുല, നേട്ടമുണ്ടാക്കാൻ പോകുന്നത് ഇറാൻ !
‘മനോഹരമായ വാക്കുകളില്‍ വീണുപോകരുത്. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക, നിങ്ങള്‍ക്കുവേണ്ടി സംസാരിക്കുക, അങ്ങനെ ചെയ്താല്‍, നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാന്‍ ഒരു പുരുഷമേധാവിത്വത്തിനും സാധ്യമാവില്ല. സ്ത്രീകളെ അവരുടെ സ്വപ്നങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പുരുഷമേധാവിത്വത്തിന് ആവുമായിരുന്നെങ്കില്‍ എങ്ങനെ ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമായിരുന്നു?’, നിര്‍മല സീതാരാമന്‍ ചോദിച്ചു.