തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. നേരിട്ട് നല്‍കിയ പരാതികള്‍ കമ്മീഷന്‍ അവഗണിച്ചു. ഭരണകക്ഷി നേതാക്കള്‍ നടത്തുന്ന നഗ്‌നമായ വര്‍ഗീയ, ജാതീയ പ്രസ്താവനകളില്‍ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ട്. കോണ്‍ഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖര്‍ഗെ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നു എന്നും പാര്‍ട്ടി പ്രസിഡന്റ് ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് ഖര്‍ഗെ രംഗത്തുവന്നത്.