CMDRF

ജനാധിപത്യം, ഭരണഘടന എന്നിവ സംരക്ഷിക്കാന്‍ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നത്; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ജനാധിപത്യം, ഭരണഘടന എന്നിവ സംരക്ഷിക്കാന്‍ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നത്; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ജനാധിപത്യം, ഭരണഘടന എന്നിവ സംരക്ഷിക്കാന്‍ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നത്; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കല്‍പ്പറ്റ: രാജ്യത്ത് നരേന്ദ്രമോദി അഴിമതിക്കാരെ വെളുപ്പിക്കുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അമിത് ഷായും മോദിയും ഒരുമിച്ചാണ് ഇത് ചെയ്യുന്നതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടിയില്‍ പറഞ്ഞു. മോദി രാഹുല്‍ ഗാന്ധിയെ ഭയക്കുന്നു, അതുകൊണ്ടാണ് എല്ലായപ്പോഴും ഗാന്ധി കുടുംബത്തെ വിമര്‍ശിക്കുന്നത്. മോദി എല്ലാകാലത്തും ഗ്യാരണ്ടിയെ പറ്റി പറയുന്നു. എവിടെയാണ് മോദി പറഞ്ഞ 20 കോടി തൊഴിലവസരങ്ങള്‍ ? ആര്‍ക്കാണ് തൊഴില്‍ ലഭിച്ചത്? കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന് മോദി പറഞ്ഞു. പൊള്ളയായ വാഗ്ദാനമാണത്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലിം വിഭാഗത്തിന് വേണ്ടിയാണെന്ന് മോദി പ്രചരിപ്പിച്ചു. എന്നാല്‍ രാജ്യത്തെ എല്ലാവരുടെയും വികസനം ലക്ഷ്യമാക്കിയാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. കോണ്‍ഗ്രസ് എല്ലാക്കാലത്തും വാഗ്ദാനങ്ങള്‍ പാലിച്ചിട്ടുണ്ട്. അച്ഛേ ദിന്‍ എവിടെയാണ്. ഇപ്പോള്‍ രാജ്യത്തുള്ളതാണോ ആ നല്ല ദിനങ്ങളെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ ചോദിച്ചു.

ഈ തിരഞ്ഞെടുപ്പ് വളരെ നിര്‍ണ്ണായകമാണ്. ജനാധിപത്യം, ഭരണഘടന എന്നിവ സംരക്ഷിക്കാന്‍ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ മതേതരത്വത്തിന് പ്രാധാന്യം കൊടുത്തിട്ടുണ്ട്. രാജ്യത്ത് സാമ്പത്തിക നീതി സാമൂഹിക നീതി ഉറപ്പ് വരുത്തിയത് കോണ്‍ഗ്രസാണ്. സ്ത്രീ സംരക്ഷണം ഉറപ്പാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. കോണ്‍ഗ്രസിനല്ല, ബിജെപിയ്ക്കാണ് ഭരണഘടന മാറ്റിയേ പറ്റൂ എന്ന പിടിവാശി. മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടന മാറ്റുമെന്ന് ആര്‍എസ്എസ് പറയുന്നു. മോദിയെ ഇപ്രാവശ്യം ജനം ഒരു പാഠം പഠിപ്പിക്കും. മോദിയെ താന്‍ വെല്ലുവിളിക്കുന്നുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടന മാറ്റുമെന്ന് ആര്‍എസ്എസ്സും ബിജെപി പ്രവര്‍ത്തകരും പറയുന്നു. ഭരണഘടന മാറ്റില്ല എന്നാണ് മോദി പറയുന്നത്, എന്നാല്‍ ഭരണഘടന മാറ്റുമെന്ന് പറഞ്ഞ ബിജെപി സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍വലിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ 2024 ല്‍ ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരുമ്പോള്‍ ജാതി സെന്‍സസ് നടപ്പാക്കും. സംവരണ പരിധി രാജ്യത്ത് കൂട്ടും. വൈവിധ്യ കമ്മീഷന്‍ രൂപീകരിക്കും. മോദി എല്ലാവരുടേയും സുരക്ഷയല്ല, നാശമാണ് ഉറപ്പാക്കിയത്. മോദി ഒരു വര്‍ഷം 14 വിദേശ രാജ്യം സന്ദര്‍ശിച്ചു. പക്ഷേ മണിപ്പൂരില്‍ മാത്രം മോദി പോയില്ല. നൂറ് ശതമാനം നുണ പറയുന്ന ആളാണ് മോദി.

ആര്‍ക്കെങ്കിലും മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം കിട്ടിയോ ജനങ്ങള്‍ക്ക് 25 ഉറപ്പുകളാണ് കോണ്‍ഗ്രസ് നല്‍കുന്നത്. കോണ്‍ഗ്രസിന്റേത് മുസ്ലിം ലീഗിന്റെ പ്രകടന പത്രിക എന്ന് ബിജെപി കുറ്റം പറയുന്നു. തൊഴില്‍ കൊടുക്കും എന്ന് പറഞ്ഞതുകൊണ്ടാണോ ഇങ്ങനെ പറയുന്നത് ഒരു വാര്‍ത്താ സമ്മേളനം പോലും മോദി നടത്തിയില്ല. മോദിക്ക് ജനങ്ങളെ പേടിയാണെന്നും ഖാര്‍ഗെ ആരോപിച്ചു. കേന്ദ്രത്തെ മാത്രമല്ല സംസ്ഥാന സര്‍ക്കാരിനെയും ഖാര്‍ഗെ കടന്നാക്രമിച്ചു. സംസ്ഥാന സര്‍ക്കാരിനെ ജനം എങ്ങനെ സഹിക്കുന്നുവെന്ന് ചോദിച്ച ഖാര്‍ഗെ, ഇടത് സര്‍ക്കാര്‍ സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്ന് ആരോപിച്ചു.

Top