തെരഞ്ഞെടുപ്പ് ഫലത്തിനു മുൻപ് ചേരുന്ന ജൂൺ ഒന്നിലെ ഇൻഡ്യ മുന്നണി യോഗത്തിൽ നിന്ന് വിട്ടുനിന്ന് മമത ബാനർജി

തെരഞ്ഞെടുപ്പ് ഫലത്തിനു മുൻപ് ചേരുന്ന ജൂൺ ഒന്നിലെ ഇൻഡ്യ മുന്നണി യോഗത്തിൽ നിന്ന് വിട്ടുനിന്ന്  മമത ബാനർജി
തെരഞ്ഞെടുപ്പ് ഫലത്തിനു മുൻപ് ചേരുന്ന ജൂൺ ഒന്നിലെ ഇൻഡ്യ മുന്നണി യോഗത്തിൽ നിന്ന് വിട്ടുനിന്ന്  മമത ബാനർജി

കൊൽക്കത്ത: ജൂൺ ഒന്നിന് ചേരുന്ന ഇൻഡ്യ മുന്നണി യോഗത്തിൽ പങ്കെടുക്കില്ലെന്നു വ്യക്തമാക്കി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞടുപ്പ് ഫലത്തിന് മൂന്ന് ദിവസം മുമ്പ് ചേരുന്ന യോ​ഗത്തിൽ നിന്നാണ് മമത വിട്ടു നിൽക്കാൻ തീരുമാനിച്ചത്. പങ്കെടുക്കാൻ കഴിയാത്തതിന്റെ കാരണം മുന്നണി നേതാക്കളെ ബോധിപ്പിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ ഒന്നിന് ഇൻഡ്യ മുന്നണി യോഗം ചേരുന്നുണ്ട്. ഇതേ ദിവസം ബംഗാളിൽ പത്ത് സീറ്റിലേക്കു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ യോഗത്തിൽ സംബന്ധിക്കാനാകില്ലെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. പഞ്ചാബിലും ബിഹാറിലും യു.പിയിലുമെല്ലാം അന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും മമത പറഞ്ഞു.

ഒരു ഭാഗത്ത് ചുഴലിക്കാറ്റും പ്രകൃതി ദുരന്തവും മറുഭാഗത്ത് വോട്ടെടുപ്പും നടക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിലൊക്കെ ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ചുഴലിക്കാറ്റിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ഇപ്പോൾ പ്രാമുഖ്യം നൽകുന്നത്. യോഗം ഇവിടെയാണ് നടക്കുന്നതെങ്കിലും എന്റെ മനസിൽ ദുരന്തബാധിതരെ കുറിച്ചുള്ള ചിന്തയാകുമെന്നും മമത കൂട്ടിച്ചേർത്തു.

ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ തൃണമൂൽ കോൺഗ്രസ് പുറത്തുനിന്നായിരിക്കും പിന്തുണയ്ക്കുകയെന്ന് നേരത്തെ മമത വ്യക്തമാക്കിയതു പുതിയ ചർച്ചകൾക്കു തിരികൊളുത്തിയിരുന്നു. തൂക്കുസഭയ്ക്കുള്ള വഴിതുറയ്ക്കുകയാണെങ്കിൽ അവർ ബി.ജെ.പിക്കൊപ്പവും ചേരാനിടയുണ്ടെന്ന തരത്തിലായിരുന്നു വാർത്തകൾ. പരാമർശം വിവാദമായതോടെ അവർ വിശദീകരണവുമായി രംഗത്തെത്തി. ബി.ജെ.പിക്കെതിരായ ദേശീയ സഖ്യത്തോടൊപ്പം താൻ എപ്പോഴുമുണ്ടെന്ന് മമത വിശദീകരിച്ചു.

ഇൻഡ്യ സഖ്യത്തിലെ നേതാക്കൾക്കെല്ലാം ജൂൺ ഒന്നിലെ യോഗത്തിലേക്ക് ക്ഷണം ലഭിച്ചതായി റിപ്പോർട്ടുണ്ട്. സഖ്യത്തിന്റെ ഭാഗമായ എല്ലാ പാർട്ടികളുടെയും തലവന്മാർ യോഗത്തിൽ സംബന്ധിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ബിഹാർ മുൻ മുഖ്യമന്ത്രി തേജസ്വി യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, സമാജ്‍വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് തുടങ്ങിയവരെല്ലാം യോഗത്തിനെത്തും. കെജ്രിവാളിനോട് തിഹാർ ജയിലിൽ തിരിച്ചെത്താൻ കോടതി ആവശ്യപ്പെട്ടത് ജൂൺ രണ്ടിനാണ്. ഇതിനു തൊട്ടുതലേ ദിവസമാണ് പ്രതിപക്ഷ നേതാക്കൾ ചർച്ചയ്ക്കിരിക്കുന്നത്.

Top