ഡോക്ടര്‍മാരുടെ സമരം; നാലില്‍ മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചുവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മമതാ ബാനര്‍ജി

ഡോക്ടര്‍മാര്‍ എത്രയും വേഗം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും മമത അഭ്യര്‍ത്ഥിച്ചു

ഡോക്ടര്‍മാരുടെ സമരം; നാലില്‍ മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചുവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മമതാ ബാനര്‍ജി
ഡോക്ടര്‍മാരുടെ സമരം; നാലില്‍ മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചുവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മമതാ ബാനര്‍ജി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി ചര്‍ച്ച നടത്തി. ഡോക്ടര്‍മാരുടെ നാലില്‍ മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചു എന്ന് ചര്‍ച്ചയ്ക്ക് ശേഷം മമതാ ബാനര്‍ജി അറിയിച്ചു. ഡോക്ടര്‍മാര്‍ എത്രയും വേഗം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും മമത അഭ്യര്‍ത്ഥിച്ചു.

പോലീസ് കമ്മീഷണര്‍ വിനീത് കുമാര്‍ ഗോയല്‍ രാജിവെയ്ക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ചതായി മമത ബാനര്‍ജി പറഞ്ഞു. ഇന്ന് വൈകുന്നേരം നാലു മണിക്ക് പുതിയ കമ്മീഷണര്‍ക്ക് ചുമതല കൈമാറും. ആരോഗ്യവകുപ്പിലെ രണ്ടുപേരെ ഒഴിവാക്കും. ഡെപ്യൂട്ടി കമ്മീഷണര്‍ അഭിഷേക് ഗുപ്തയെയും സ്ഥലം മാറ്റുമെന്ന് ഡോക്ടര്‍മാരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മമത പ്രഖ്യാപിച്ചു. ഇതുകൂടാതെ ഡോക്ടര്‍മാരുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതോടെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ 99 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്നും മമന ബാനര്‍ജി പറഞ്ഞു.

Top