പ്രിയങ്കയുടെ പ്രചാരണത്തിനായി മമത വയനാട്ടിലേക്കെന്ന് റിപ്പോർട്ട്

പ്രിയങ്കയുടെ പ്രചാരണത്തിനായി മമത വയനാട്ടിലേക്കെന്ന് റിപ്പോർട്ട്

ഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി എത്തിയേക്കുമെന്ന് സൂചന. രാഹുൽ ഗാന്ധി ഒഴിയുന്നതോടെ ഒഴിവുവരുന്ന മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കയെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം.

വ്യാഴാഴ്ച കൊൽക്കത്തയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവും മമയും കൂടിക്കാഴ്ച നടത്തിയിരുന്നു. മമത വയനാട്ടിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പാർട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം കൊൽക്കത്തയിൽ വെച്ച് മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പാർലമെന്റിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിന്തുണ നൽകുന്നത് ഉൾപ്പെടെ, പാർലമെന്‍റിലെ സഹകരണം സംബന്ധിച്ച് കഴി‌ഞ്ഞ ദിവസം മമത ബാനർജിയും പി ചിദംബരവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ  ഉള്‍പ്പെടെ ചർച്ച നടന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.  പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും പാര്‍ട്ടികള്‍ സഖ്യമായാണ് മത്സരിക്കുന്നത്. ഇതിനിടെയാണ് മമത, പ്രിയങ്കക്കായി കേരളത്തില്‍ എത്തുമെന്ന റിപ്പോ‍ർട്ടുകള്‍ പുറത്ത് വരുന്നത്.

Top