CMDRF

തമിഴിലെ യുവ നായകന്റെ ജോഡിയായി മമിത

തമിഴിലെ യുവ നായകന്റെ ജോഡിയായി മമിത
തമിഴിലെ യുവ നായകന്റെ ജോഡിയായി മമിത

പ്രേമലു എന്ന ചിത്രത്തിലൂടെ ഹിറ്റായ താരമാണ് മമിത. മലയാളത്തില്‍ മാത്രമല്ല തമിഴലടക്കം നിരവധി സിനിമകളാണ് മമിതയെ തേടിയെത്തുന്നത്. വിഷ്ണു വിശാലിന്റെ നായികയായും മമിതയെത്തുന്നുണ്ട്. സംവിധായകന്‍ രാംകുമാറിന്റെ ‘വിവി 21’വിന്റെ അവസാന ഷെഡ്യൂള്‍ കൊടൈക്കനാലില്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

മമിത റിബല്‍ എന്ന തമിഴ് ചിത്രത്തിലും നായികയായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തില്‍ നായകനായത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ രാധാകൃഷ്ണനാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുള്ളതാണ് റിബല്‍.

മമിതയുടെ പ്രേമലു ആഗോളതലത്തില്‍ 131 കോടി രൂപയില്‍ അധികം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ നസ്‌ലിനും മമിതയയ്ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം അജ്മല്‍ സാബുവാണ്. വമ്പന്‍മാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.

Top