CMDRF

ദളപതി 69-ൽ മമിത ബൈജുവും! പോസ്റ്റര്‍ പുറത്തുവിട്ടു

എച്ച്. വിനോദ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതം

ദളപതി 69-ൽ മമിത ബൈജുവും! പോസ്റ്റര്‍ പുറത്തുവിട്ടു
ദളപതി 69-ൽ മമിത ബൈജുവും! പോസ്റ്റര്‍ പുറത്തുവിട്ടു

വിജയുടെ സിനിമ കരിയറിലെ ഏറ്റവും അവസാന ചിത്രമായ ‘ദളപതി 69’ ന്റെ പുതിയ അപ്‌ഡേറ്റുകളാണ് പുറത്തു വരുന്നത്. എച്ച്. വിനോദ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതം. രാഷ്ട്രീയ പശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രമേയം എന്നതാണ് പോസ്റ്ററുകൾ നൽകുന്ന സൂചന. കെ ചിത്രത്തിലെ പ്രധാന താരങ്ങളെ ഒഫീഷ്യലായി പ്രൊഡക്ഷൻ ഹൗസ് ഇന്നലെയും ഇന്നുമായി പരിചയപ്പെടുത്തിയിരുന്നു. ബോബി ഡിയോളും പൂജാഹെഡ്ഗെയും ചിത്രത്തിലെത്തുന്നു എന്ന സ്ഥിരീകരണം നേരത്തെ ഔദ്യോഗികമായി വന്നിരുന്നു.

ഇപ്പോളിതാ മലയാളികളുടെ പ്രിയ താരം മമിതാ ബൈജുവും ദളപതി 69ൻ്റെ ഭാഗമാകുന്നു എന്ന് നിർമ്മാണകമ്പനി വെളിപ്പെടുത്തുന്നു. കേരളത്തിൽ വലിയ ആരാധകരുള്ള ദളപതിയുടെ ചിത്രത്തിൽ പ്രേമലുവിലൂടെ ബ്ലോക്ക്ബസ്റ്റർ വിജയം ഭാഷാഭേദമന്യേ നേടിയ യങ് സെൻസേഷൻ താരം മമിതാ ബൈജു കൂടി എത്തുമ്പോൾ ഓരോ മലയാളി പ്രേക്ഷകനും അഭിമാനവും ഒപ്പം ചിത്രത്തിനെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇരട്ടിയാക്കുകയും ചെയ്യുന്നു.

വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത് വെങ്കട്ട് കെ നാരായണ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമ്മാണം.ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്.

Mamitha Baiju

Top