ഓണത്തിന് ബോക്‌സോഫീസില്‍ മമ്മൂക്ക-ലാലേട്ടന്‍ ക്ലാഷ് കാണാം; ബസൂക്കയും ബറോസും റിലീസ് ഓണത്തിന്

ഓണത്തിന് ബോക്‌സോഫീസില്‍ മമ്മൂക്ക-ലാലേട്ടന്‍ ക്ലാഷ് കാണാം; ബസൂക്കയും ബറോസും റിലീസ് ഓണത്തിന്

2024 ഓണത്തിന് ബോക്‌സോഫീസില്‍ മോഹന്‍ലാല്‍-മമ്മൂട്ടി ക്ലാഷ് വരുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍. മമ്മൂട്ടിയെ നായകനാക്കി
ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ബസൂക്ക ഓണത്തിന് റിലീസ് ചെയ്‌തേക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസും ഓണം റിലീസായി സെപ്തംബറില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. സിനിമയില്‍ തെന്നിന്ത്യയിലെ സൂപ്പര്‍ സംവിധായകന്‍ ഗൗതം മേനോനും പ്രധാന താരമാണ്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും ഗെയിം ത്രില്ലര്‍ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സിദ്ധാര്‍ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ, ഡീന്‍ ഡെന്നിസ്, സുമിത് നവല്‍ (ബ്രിഗ് ബി ഫെയിം) സ്ഫടികം ജോര്‍ജ്, ദിവ്യ പിള്ള, ഐശ്യര്യ മേനോന്‍ എന്നിവരും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സംഗീതം മിഥുന്‍ മുകുന്ദ്, ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, കലാസംവിധാനം അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുജിത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് ഷെറിന്‍ സ്റ്റാന്‍ലി, പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ എന്നിവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍.

Top