മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ സിനിമയുടെ ചിത്രീകരണം ശ്രീലങ്കയില്‍. നീണ്ട ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണിത്. കൊളംബോയില്‍ നിന്ന് ചിത്രത്തിന്റെ ആദ്യ അപ്ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷന്‍ ചിത്രങ്ങള്‍ നടന് കുഞ്ചാക്കോ ബോബന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ചാക്കോച്ചന് പങ്കുവച്ചത്.
നേരത്തെ തന്നെ കൊളംബോയില്‍ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയിയിരുന്നു. മോഹന്‍ലാല്‍ ആന്റോ ജോസഫിനും മമ്മൂട്ടി ആന്റണി പെരുമ്പാവൂരിനൊപ്പം കൊളംബയില്‍ ഉള്ള രസകരമായ ഫോട്ടോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. മമ്മൂട്ടിയുടെ സുഹൃത്തും മലയാളത്തിലെ പ്രമുഖ സിനിമ നിര്‍മാതാവുമാണ് ആന്റോ ജോസഫ്. ആന്റണി പെരുമ്പാവൂരാകട്ടെ മോഹന്‍ലാലിന്റെ സുഹൃത്തും സിനിമാ നിര്‍മാതാവും. അങ്ങനെയിരിക്കെ നടന് മമ്മൂട്ടി കൊളംബോയിലേക്ക് ആന്റണി പെരുമ്പാവൂരിനൊപ്പം വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന്റെയും കൗതുകമാര്‍ന്ന വീഡിയോ ഹിറ്റായിട്ടുണ്ട്. മഹേഷ് നാരായണനാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്.
Also Read:‘എമര്‍ജന്‍സി’ക്ക് പുതിയ റിലീസ് തിയ്യതി !
ഡീ ഏജിംഗ് ടെക്നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഫ്ലാഷ്ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ.