മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. 11 വര്‍ഷങ്ങള്‍ക്കിപ്പുറം മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താര രാജാക്കന്മാര് ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനു തുടക്കമാവുകയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊളംബോയാണ്. കൊളംബോയിലേക്ക് മോഹന്‍ലാലും മമ്മൂട്ടിയും തിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ തിരുവനന്തപുരം കോവളത്ത് ഒരു വിവാഹ ചടങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും.
Also Read : തെലുങ്കില്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍; 100 കോടിയും കടന്ന് ലക്കി ഭാസ്കര്‍
മമ്മൂട്ടി 100 ദിവസത്തോളമാണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിനാകട്ടെ ഏകദേശം 30 ദിവസത്തെ ചിത്രീകരണമാണുണ്ടാകുക. കുഞ്ചാക്കോ ബോബന്റെ ഡേറ്റ് ലൈന്‍ ഇതുവരെ വ്യക്തമായിട്ടില്ലെന്നുമാണ് ഫ്രൈഡേ മാറ്റ്നിയുടെ റിപ്പോര്‍ട്ട്.
ഡീ ഏജിംഗ് ടെക്നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഫ്ലാഷ്ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ. റിപ്പോര്‍ട്ടനുസരിച്ച് സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും.