CMDRF

മമ്മുട്ടി ഇത് രാജമാണിക്യത്തില്‍ ചെയ്തത്; രംഗയുടെ സ്വഭാവത്ത കുറിച്ച് ഫഹദ്

മമ്മുട്ടി ഇത് രാജമാണിക്യത്തില്‍ ചെയ്തത്; രംഗയുടെ സ്വഭാവത്ത കുറിച്ച് ഫഹദ്
മമ്മുട്ടി ഇത് രാജമാണിക്യത്തില്‍ ചെയ്തത്; രംഗയുടെ സ്വഭാവത്ത കുറിച്ച് ഫഹദ്

ഹദ് ഫാസില്‍ നിറഞ്ഞാടിയ ചിത്രമാണ് ആവേശം. സിനിമയിലെ രംഗ എന്ന കഥാപാത്രം ഒരേസമയം ചിരിപ്പിക്കുകയും ആവേശത്താല്‍ കയ്യടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ രംഗയായതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഫഹദ്.

രംഗ ഒരേസമയം ലൗഡാണ്. അതോടൊപ്പം അയാളില്‍ സ്‌നേഹമുണ്ട്, ആശങ്കയുണ്ട്. അതിന് മറുവശത്തായി അയാള്‍ക്ക് സങ്കടമുണ്ട്. ഈ ഘടകങ്ങളെല്ലാം ഒരാളിലേക്ക് കൊണ്ടുവരുന്നത് അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍ ഇതാദ്യമായി ചെയ്യുന്ന വ്യക്തിയല്ല താന്‍. മമ്മൂട്ടി ഇതൊക്കെ രാജമാണിക്യത്തിലെ ചെയ്തതാണ് എന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രം ആഗോളതലത്തില്‍ 100 കോടി കളക്ഷനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെര്‍ഫോമന്‍സാണ് ചിത്രത്തിലേത്. മേക്കിങ്ങില്‍ ഗംഭീരമാക്കിയ സിനിമയുടെ കാതല്‍ സുഷിന്‍ ശ്യാമിന്റെ സംഗീതമാണ്. ചിത്രത്തിലെ പാട്ടിന് തന്നെ ആരാധകരേറെയാണ്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. നിര്‍മാണത്തില്‍ നസ്രിയയും പങ്കാളിയാണ്. സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്.

Top