പിറന്നാൾ ദിനത്തോടനുബന്ധിച്ച് രക്തദാനം ലക്ഷ്യമിട്ട് മമ്മൂട്ടി ഫാൻസ്‌

പിറന്നാൾ ദിനത്തോടനുബന്ധിച്ച് രക്തദാനം ലക്ഷ്യമിട്ട് മമ്മൂട്ടി ഫാൻസ്‌
പിറന്നാൾ ദിനത്തോടനുബന്ധിച്ച് രക്തദാനം ലക്ഷ്യമിട്ട് മമ്മൂട്ടി ഫാൻസ്‌

മ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്റ്റംബർ 7 ന് 30,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ. സംഘടനയുടെ സെക്രട്ടറി സഫീദ് മുഹമ്മദും സംസ്ഥാന പ്രസിഡന്റ് അരുണും അറിയിച്ചതാണ് ഇക്കാര്യം. പ്രിയതാരത്തിൻറെ ജന്മദിനത്തിൽ മുൻപും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താറുണ്ട് ആരാധകർ. മമ്മൂട്ടിയുടെ കഴിഞ്ഞ പിറന്നാൾ ദിനത്തിൽ കാൽ ലക്ഷം പേരാണ് രക്തദാനത്തിൽ പങ്കാളികളായിരുന്നതെന്നും ഇവർ അറിയിക്കുന്നു.

ഇത്തവണത്തെ പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പെയിന് ഓഗസ്റ്റ് 20 ന് ഓസ്ട്രേലിയയിൽ തുടക്കമാവും. ക്യാമ്പെയിൻ ഒരു മാസം നീളും. സംഘടന നിലവിലുള്ള 17 രാജ്യങ്ങളിലും രക്തദാന പരിപാടികൾ നടക്കും. മമ്മൂട്ടി ഫാൻസ്‌ പ്രവർത്തകർ മുൻ കൈ എടുക്കുന്ന ക്യാമ്പെയിനിൽ നിരവധി മലയാളികൾ പങ്കാളികൾ ആകാറുണ്ട്. ഇക്കുറിയും ബഹുജന പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെന്ന് അണിയറക്കാർ അറിയിക്കുന്നു.

Top