ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ മമ്മൂട്ടി ഫാൻസ്

ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ മമ്മൂട്ടി ഫാൻസ്
ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ മമ്മൂട്ടി ഫാൻസ്

കേരളക്കരയെ ഒന്നാകെ ഉലച്ചിരിക്കുകയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം. ഓരോ നിമിഷവും മരിച്ചവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ഇതിനോടകം 340 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇപ്പോഴും നിരവധി പേർ മണ്ണിനടിയിൽ ബാക്കിയാണ്. അവരെ കണ്ടെത്താനുള്ള കഠിനശ്രമത്തിലാണ് നടത്തുകയാണ് രക്ഷാപ്രവർത്തകർ. ദുരന്തത്തിൽ അകപ്പെട്ട് രക്ഷപ്പെട്ട നിരവധി പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്. കുട്ടികൾ അടക്കമുള്ളവരുണ്ട് ഇക്കൂട്ടത്തിൽ. ഇവർക്കായി സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാൻസ്.

ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകാൻ തീരുമാനിച്ചിരിക്കുകയാണ് മമ്മൂട്ടി ഫാൻസ്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ ഘടകം ആണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാകും സഹായം എത്തിക്കുക. നേരത്തെ തന്നെ കെയർ ആൻഡ് ഷെയർ ദുരന്ത സ്ഥലത്തു ആവശ്യമായ സഹായങ്ങൾ എത്തിച്ചു തുടങ്ങിയിരുന്നു. വലപ്പാട് സീ പി ട്രസ്റ്റും കെയർ ആൻഡ് ഷെയറിനൊപ്പം രംഗത്തുണ്ട്.

മ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ദുരന്ത സ്ഥലവും, ദുരിതാശ്വാസ ക്യാമ്പുകളും ഉടൻ തന്നെ സന്ദർശിച്ച് ജില്ലാ അധികാരികൾ മുഖാന്തിരം ആദ്യ ഘട്ടത്തിലുള്ള പഠനോപകരണങ്ങൾ കൈമാറും. തുടർന്ന് അവശ്യസാധനങ്ങളും മറ്റ് സഹായങ്ങളും ആവർത്തിക്കുമെന്ന് മമ്മൂട്ടി ഫാൻസ്‌ ഓസ്‌ട്രേലിയ ഘടകം ട്രഷറർ വിനോദ് കൊല്ലംകുളം പറഞ്ഞു. സംഘടനയുടെ ഓസ്‌ട്രേലിയ വൈസ് പ്രസിഡന്റ് സജി പഴയാറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ സഹായ പദ്ധതികൾ അണിയറയിലുണ്ടന്ന് പ്രസിഡന്റ് മദനൻ ചെല്ലപ്പനും പറഞ്ഞു. മറ്റു രാജ്യങ്ങളിലെ മമ്മൂട്ടി ഫാൻസ് പ്രവർത്തകരും നിരവധി സഹായ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്.

Top