CMDRF

പിറന്നാൾ സർപ്രൈസുമായി കുട്ടിആരാധകന് മുന്നിൽ മമ്മൂട്ടി

പിറന്നാൾ സർപ്രൈസുമായി കുട്ടിആരാധകന് മുന്നിൽ മമ്മൂട്ടി
പിറന്നാൾ സർപ്രൈസുമായി കുട്ടിആരാധകന് മുന്നിൽ മമ്മൂട്ടി

പിറന്നാള്‍ ദിവസം പുത്തനുടുപ്പിട്ട് ഒരുങ്ങി വാതിലിന് പുറത്തേക്ക് വരുമ്പോള്‍ ദേ നില്‍ക്കുന്നു മമ്മൂട്ടി അങ്കിള്‍. ഓടി പോയി കൂടെ നിന്ന് ഫോട്ടോ എടുത്തു, തിരിഞ്ഞു നോക്കിയപ്പോള്‍ മമ്മൂട്ടിയുടെ കയ്യില്‍ ഒരു സമ്മാനപ്പോതി. തന്റെ ജന്മദിനമാണെന്ന് അറിഞ്ഞ മമ്മൂട്ടി കുട്ടി ആരാധകന് സമ്മാനം നല്‍കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രത്തിന്റെ പൂജ ദിവസം മുതൽ ലൊക്കേഷനിലെ സ്ഥിര സന്ദർശകൻ ആണ് മഹാദേവ്. ചിത്രീകരണം നടക്കുന്ന ഫ്ലാറ്റിന് തൊട്ടടുത്തു താമസിക്കുന്ന മഹദേവിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാളിന് മഹാദേവിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി കുട്ടിയെ കാണാന്‍ തന്റെ ഫ്ലാറ്റിലേക്ക് വന്നത്.

Top