CMDRF

ഐഫോണ്‍ 16 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂട്ടി

എപ്പോഴത്തെയുംപോലെ മൊബൈല്‍ കിങ് എംഡി ഫയാസ് ആണ് മമ്മൂട്ടിക്ക് ഫോണ്‍ നല്‍കിയത്.

ഐഫോണ്‍ 16 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂട്ടി
ഐഫോണ്‍ 16 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂട്ടി

സിനിമകളെപ്പോലെ ഗാഡ്ജറ്റുകളെയും സ്‌നേഹിക്കുന്ന താരമാണ് മലയാളികളുടെ പ്രീയപ്പെട്ട മമ്മൂക്ക. ഏറ്റവും പുതിയ ടെക്‌നോളജിയെക്കുറിച്ചു എന്തുപറഞ്ഞാലും അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാനാകുന്ന വിധത്തില്‍ കൗതുകത്തോടെയാണ് ടെക് ലോകത്തെ മാറ്റങ്ങള്‍ മമ്മൂക്ക നിരീക്ഷിക്കുന്നതും അപ്‌ഡേറ്റായിരിക്കുകയും ചെയ്യുന്നതെന്നു സുഹൃത്തുക്കള്‍ പറയാറുണ്ട്.

കേരളത്തിലെ ആദ്യത്തെ സാംസങ് ഫോള്‍ഡ് 6 സ്വന്തമാക്കിയതിനുശഷം ഇപ്പോഴിതാ ഐഫോണ്‍ 16 പ്രോ മാക്‌സും ശേഖരത്തിലെത്തിച്ചിരിക്കുകയാണ് താരം. എപ്പോഴത്തെയുംപോലെ മൊബൈല്‍ കിങ് എംഡി ഫയാസ് ആണ് മമ്മൂട്ടിക്ക് ഫോണ്‍ നല്‍കിയത്.

Also Read: ഐഫോണുകളില്‍ സുരക്ഷാ ഭീഷണി! മുന്നറിയിപ്പുമായി ഇന്ത്യ

ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് ഈ മാസം ആദ്യം ആപ്പിളിന്റെ ഗ്ലോടൈം ഇവന്റിലാണ് അവതരിപ്പിച്ചത്. ആപ്പിള്‍ ഇന്റലിജന്റ്‌സിനായി എ18 പ്രോ ചിപ്, വലിയ ഡിസ്‌പ്ലേ, ക്യാമറ നിയന്ത്രണം, ഗെയിമിങിനുള്ള അതിശയകരമായ ഗ്രാഫിക്‌സ്, ക്വാഡ്-പിക്‌സല്‍ സെന്‍സറുള്ള ഒരു പുതിയ 48MP ഫ്യൂഷന്‍ ക്യാമറ ഫീച്ചര്‍ തുടങ്ങി നിരവധി സവിശേഷതകളുമായാണ് ഐഫോണ്‍ പ്രോ മോഡലുകളെത്തിയത്.

Top