CMDRF

പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകളുമായി മമ്മൂട്ടി

പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകളുമായി മമ്മൂട്ടി
പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകളുമായി മമ്മൂട്ടി

ലയാളികളുടെ സ്വന്തം ലാലേട്ടന്റെ 64-ാം പിറന്നാളിന് ആശംസകളുമായി മമ്മൂട്ടി. അര്‍ധരാത്രി 12 മണിക്ക് തന്നെ മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസകളെത്തി. മോഹന്‍ലാലിന് ചുംബനം നല്‍കുന്ന ചിത്രത്തോടൊപ്പം ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’ എന്നും മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.

പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന് ആശംസകളുമായി നിരവധി താരങ്ങളെത്തിയിട്ടുണ്ട്. ലാല്‍ ചിത്രങ്ങളുടെ അപ്ഡേറ്റും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ബ്രഹ്‌മാണ്ഡ ചിത്രങ്ങളായ എമ്പുരാന്‍, റാം, ബറോസ് എന്നിവയുടെ അപ്‌ഡേറ്റാണ് പ്രതീക്ഷിക്കുന്നത്. വിപുലമായ ആഘോഷപരിപാടികളും പലയിടത്തും സംഘടിപ്പിക്കുന്നുണ്ട്.

Top