CMDRF

ആഘോഷത്തിന് മാറ്റു കൂട്ടാനൊരുങ്ങി മമ്മൂട്ടിയുടെ ടര്‍ബോ; ക്രിസ്റ്റോയും ഗ്യാങ്ങും ബിജിഎമ്മിന്റെ പണി തുടങ്ങി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്സും ആടുജീവിതവുമെല്ലാം ചേര്‍ന്ന് മലയാള സിനിമയ്ക്ക് തിയറ്റർ ആഘോഷത്തിന്റെ കാലമാണ് ഒരുക്കിയിരിക്കുന്നത്. ആ ആഘോഷത്തിന് മാറ്റു കൂട്ടുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ അപ്ഡേറ്റും ആരാധകര്‍ക്ക് ആവേശം നല്‍കുന്നതാണ്.

ടര്‍ബോ മെയ് മാസത്തില്‍ റിലീസ് ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. മെയ് ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍ എന്നാണ് സൂചന. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രാജ് ബി ഷെട്ടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയുടെ സംഗീത വിഭാഗത്തിന്റെ ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്ന് പശ്ചാത്തല സംഗീതം ഒരുക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഈ ബിജിഎം തിയേറ്ററുകളെ ഇളക്കി മറിക്കുന്ന ഒന്നായിരിക്കുമെന്ന് വീഡിയോ ഉറപ്പ് നല്‍കുന്നുണ്ട്.

Top