CMDRF

തിരിച്ചു വരവറിയിച്ച് മമ്മൂട്ടിയുടെ ‘വല്യേട്ടൻ’

ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം 4K ഡോൾബി അറ്റ്മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്

തിരിച്ചു വരവറിയിച്ച് മമ്മൂട്ടിയുടെ ‘വല്യേട്ടൻ’
തിരിച്ചു വരവറിയിച്ച് മമ്മൂട്ടിയുടെ ‘വല്യേട്ടൻ’

മ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം വല്യേട്ടൻ റീ റിലീസിനൊരുങ്ങുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം 4K ഡോൾബി അറ്റ്മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. മാറ്റിനി നൗവാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. സെപ്റ്റംബർ മാസം സിനിമ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.

Vallyettan movie scene

നരസിംഹം എന്ന സിനിമയ്ക്ക് ശേഷം ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ച ചിത്രമായിരുന്നു വല്യേട്ടൻ. 2000തിൽ തന്നെയായിരുന്നു ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത്, നരസിംഹം ജനുവരിയിലും വല്യേട്ടൻ സെപ്റ്റംബറിലും. ദി കിംഗ്, ദി ട്രൂത്ത് എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിയും ഷാജി കൈലാസും ഒരുമിച്ച ചിത്രം കൂടിയായിരുന്നു വല്യേട്ടൻ.

Also read: പ്രഭുദേവ ചിത്രം ‘പേട്ടറാപ്പ്’ സെപ്റ്റംബർ 27ന് തിയേറ്ററുകളിലെത്തും

അമ്പലക്കര ഫിലിംസിൻറെ ബാനറിൽ അനിൽ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേർന്ന് നിർമ്മിച്ച ചിത്രത്തിൻറെ രചന രഞ്ജിത്ത് തന്നെയായിരുന്നു. ശോഭന നായികയായ ചിത്രത്തിൽ സായ് കുമാർ, എൻ എഫ് വർഗീസ്, സിദ്ദിഖ്, മനോജ് കെ ജയൻ, സുധീഷ്, വിജയകുമാർ, ഇന്നസെൻറ്, കലാഭവൻ മണി, പൂർണ്ണിമ ഇന്ദ്രജിത്ത്, ക്യാപ്റ്റൻ രാജു തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു. ഗാനങ്ങൾ. ഗിരീഷ് പുത്തഞ്ചേരി, സംഗീതം – രാജാമണി, ചായാഗ്രഹണം – രവിവർമ്മൻ, എഡിറ്റിംഗ് – എൽ ഭൂമിനാഥൻ.

Top