CMDRF

വയനാട്ടിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

വയനാട്ടിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
വയനാട്ടിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

വയനാട്: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പുൽപ്പള്ളിയിൽ യുവാവ് മരിച്ചു. ചീയമ്പം 73 കോളനിയിലെ സുധൻ (32) ആണ് മരിച്ചത്. വീട്ടിൽ നിന്ന് വയൽ വഴി നടന്നുവരവെ ഷോക്കേൽക്കുകയായിരുന്നു. ഇന്ന് രാവിലെ തിരുവല്ലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചതിന് പിന്നാലെയാണ് വീണ്ടും ഷോക്കേറ്റ് മരണം.

തിരുവല്ല മേപ്രാലിൽ പുല്ല് അരിയാൻ പോയ മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി (48) ആണ് മരിച്ചത്. പള്ളിയിലേക്കുള്ള സർവീസ് ലൈൻ ആണ് കാറ്റിലും മഴയിലും പൊട്ടിവീണത്. വൈദ്യുതി ലൈൻ പൊട്ടി വീണിട്ടും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം, ഷോക്കേറ്റത് അനധികൃതമായി വലിച്ച ഇലക്ട്രിക് വയറിൽ നിന്നാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

Top