ടൊറന്റോ: സുഹൃത്തുക്കളോടൊപ്പം സഹോദരന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥി കാനഡ ടൊറന്റോയിലെ തടാകത്തില്‍ മുങ്ങിമരിച്ചു. ഞായറാഴ്ചയാണ് സംഭവം.
ഹൈദരാബാദ് മീര്‍പേട്ട് സ്വദേശിയായ പ്രണീത് സുഹൃത്തുക്കളോടൊപ്പം ടൊറന്റോയിലെ ലേക്ക് ക്ലിയറില്‍ നീന്താന്‍ പോയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കാനഡയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു.
പ്രണീതിന്റെ സുഹൃത്തുക്കളാണ് ഹൈദരാബാദിലുള്ള മാതാപിതാക്കളെ വിവരം അറിയിച്ചത്. പ്രണീതിന്റെ മൃതദേഹം ഹൈദരാബാദിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കുടുംബം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു